വീട്ടിൽ ഒരിക്കലും പണം ഇങ്ങനെ സൂക്ഷിക്കരുത്; ലോക്കർ, അലമാര വയ്ക്കേണ്ടത് ഇങ്ങനെ

cash-in-wardrobe
SHARE

ധാരാളം പണം കയ്യില്‍ വന്നാലും കൈകളില്‍ നില്‍ക്കുന്നില്ല എന്നതാണ് പലരുടെയും പ്രശ്നം. അതുപോലെ ഓരോ ചെലവുകൾ വരും. എന്താണ് ഇതിന്റെ പിന്നിലെ കാരണം എന്ന് ചിന്തിച്ചിട്ടുണ്ടോ ? വാസ്തുപ്രകാരം നാം പലരും ധനലാഭത്തിനായി ചെയ്യുന്ന, പിന്‍തുടരുന്ന പല ചിട്ടകളുമുണ്ട്. വീട്ടിലെ മുറികളുടെ കാര്യത്തിലും വീട്ടുപകരണങ്ങളും കാര്യത്തിനും മാത്രമല്ല, ഇത് പ്രധാനം. വീട്ടില്‍ പണം സൂക്ഷിക്കുന്ന ലോക്കറിന്റെ കാര്യത്തില്‍ പോലും ഇത് പാലിക്കണം. എന്തൊക്കെയാണ് ഈ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട സംഗതികള്‍ എന്ന് നോക്കാം.

പണം വയ്ക്കുന്ന ഇടം, ലോക്കര്‍ അല്ലെങ്കില്‍ അലമാര വടക്കു ദിക്കില്‍ വേണമെന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. കുബേരന്റെ സ്ഥാനമായാണ് ഇതിനെ കണക്കാക്കുന്നത്. അതുപോലെ ശ്രദ്ധിക്കേണ്ട ഒന്നാണ് ലോക്കര്‍ വെയ്ക്കുന്ന റൂമിന്റെ ഉയരം മറ്റു മുറികളേക്കാള്‍ കുറവാകരുത്. തെക്ക് ദിക്കില്‍ വേണം പണം വയ്ക്കുന്ന ലോക്കര്‍ അഥവാ അലമാര വയ്ക്കേണ്ടത്. തെക്കു കിഴക്ക്, തെക്കു പടിഞ്ഞാറ് ഇത് വയ്ക്കരുത്. ലോക്കറിന്റെ പിൻവശം തെക്കു വശത്താകണം, ഇത് മുന്‍വശത്തേയ്ക്ക് വടക്കു ദിശയെ അഭിമുഖീകരിക്കുകയും വേണം. 

വടക്കു കിഴക്കു ദിശയില്‍ ലോക്കര്‍ വയ്ക്കുന്നത് ധന നഷ്ടമുണ്ടാക്കും. മഞ്ഞ നിറമാണ് ലോക്കര്‍ അല്ലെങ്കില്‍ പണം വയ്ക്കുന്ന അലമാരയുള്ള മുറിയ്ക്ക് ഏറ്റവും ഉത്തമമായി പറയുന്നത്. ലോക്കര്‍ അല്ലെങ്കില്‍ ഇതു വയ്ക്കുന്ന മുറി ബീമിനു താഴെയായി വരരുത്. ഇത് ആവശ്യമില്ലാത്ത സമ്മര്‍ദങ്ങള്‍ ധനത്തിന്റെ കാര്യത്തിലുണ്ടാക്കും. ബീമിനു കീഴിലുള്ള മുറികളില്‍ ധനം വയ്ക്കരുന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. '

ലോക്കര്‍ സൂക്ഷിക്കുന്ന മുറി എപ്പോഴും വൃത്തിയോടെ സൂക്ഷിക്കണം. ഒരിക്കലും ഈ മുറിയില്‍ സാധനങ്ങള്‍ വാരിവലിച്ചു ഇടരുത്. വാസ്തുശാസ്ത്രപ്രകാരം ലോക്കറിന് മുന്‍പില്‍ ഒരു കണ്ണാടി വയ്ക്കുന്നത് വാസ്തു പ്രകാരം ധനലാഭത്തിന് സഹായിക്കുന്ന ഒന്നാണ്. ഇത് പണം ഇരട്ടിപ്പിക്കുമെന്നാണ് വിശ്വാസം. 

English Summary- Vasthu Tips for Placing Cash

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ