ADVERTISEMENT

ഫെങ്‌ഷൂയിയില്‍ വിശ്വസിക്കുന്ന ആളുകള്‍ ഏറെയാണ്‌. നമ്മുടെ വാസ്തുശാസ്ത്രം പോലെ ചൈനക്കാരുടെ വാസ്തുശാസ്ത്രമാണ് ഫെങ്ഷൂയി. വിശ്വാസവും ശാസ്ത്രവും തമ്മിൽ ഇഴചേർന്നു കിടക്കുകയാണ് ഇതിൽ. ശാസ്ത്രീയ അടിത്തറയൊന്നും തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും വീട്ടിലെ നെഗറ്റീവ് എനർജി ഒഴിവാക്കി ഐശ്വര്യം നിറയ്ക്കാൻ ചില കാര്യങ്ങളിലൂടെ സാധിക്കുമെന്ന് ഫെങ്‌ഷുയി പറയുന്നു. അത്തരത്തില്‍ ചില ഫെങ്ഷുയി ടിപ്സ് അറിയാം.

വീടിന്റെ മുന്‍വശം - തടസ്സങ്ങള്‍ ഏതും പാടില്ലാത്ത സ്ഥലമാണ് ഒരു വീടിന്റെ മുന്‍വശം എന്ന്  ഫെങ്ഷുയി പറയുന്നു. കയറി വരുന്നിടത്ത് തടസം കാണുന്നത് വീട്ടിലേക്കുള്ള പോസിറ്റീവ് എനെര്‍ജി തടയും. അതുപോലെ വീടിന്റെ മുന്‍വശത്ത്‌ പഴയ സാധനങ്ങള്‍ കൊണ്ടിടുകയോ ഉണങ്ങിയ ചെടികള്‍ വയ്ക്കുകയോ ചെയ്യരുത്. വീടിന്റെ മുന്‍വശം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം എന്ന് ഫെങ്ഷുയി പറയുന്നു.

പൊട്ടിയ വസ്തുക്കള്‍ വേണ്ട - ഒരു വീട്ടിലേക്ക് കടന്നാല്‍ അറിയാം അവിടുത്തെ എനര്‍ജി. അലങ്കോലം ആയി സാധനങ്ങള്‍ വാരിവലിച്ചു ഇടുന്ന വീട്ടില്‍ ഒരിക്കലും സമാധാനം ഉണ്ടാകില്ല. മറിച്ചു കയറി വരുമ്പോള്‍ തന്നെ അടുക്കും ചിട്ടയും ഉണ്ടെങ്കിലോ ? പഴയതും പൊട്ടിയതും കേടുസംഭവിച്ചതുമായ ഒന്നും ഒരു വീട്ടില്‍ വയ്ക്കാന്‍ പാടില്ല.ഉപയോഗശൂന്യമായതും അശുഭകരമായ ചിന്തകള്‍ കൊണ്ടുവരുന്നതുമായ സാധനങ്ങള്‍ വീട്ടില്‍ നിന്ന്‌ മാറ്റുക.

സ്ഥാനം - ഫെങ്‌ഷൂയി പറയുന്നത് വീട്ടിലെ ഓരോ വസ്തുവിനും ഓരോ സ്ഥാനം ഉണ്ടെന്നാണ്. പോസിറ്റീവ്‌ എനര്‍ജിയുടെ സഞ്ചാരത്തെ തടസ്സപ്പെടുത്താത്ത വിധത്തില്‍ വീട്ടുസാധനങ്ങള്‍ ക്രമീകരിക്കണം. ഇവയുടെ സ്ഥാനം പോസിറ്റീവ്‌ എനര്‍ജിയുടെ സഞ്ചാരത്തെ പ്രതിഫലിപ്പിക്കും.

അറ്റകുറ്റപണികള്‍ കൃത്യമായി ചെയ്യുക - വീട്ടില്‍ എന്തെങ്കിലും അറ്റകുറ്റപണികള്‍ ഉണ്ടെങ്കില്‍ അത് കൃത്യമായി ചെയ്യുക. കേടുപാട് ഉള്ള ഒരു വസ്തുവും വീട്ടില്‍ സൂക്ഷിക്കരുത്‌. ലീക്ക് ഉള്ള പൈപ്പ്, പൊട്ടിയ കണ്ണാടി എന്നിവ അശുഭസൂചനയാണ് . പൊട്ടിയതോ തകരാറുള്ളതോ ആയ സ്‌റ്റെയറുകള്‍ വാതിലുകള്‍ ജനാലകള്‍ മുതലായവ പോസിറ്റീവ്‌ എനര്‍ജിയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തും.

കണ്ണാടി - കണ്ണാടി ഐശ്വര്യം കൊണ്ട് വരും എന്നാണ് ഫെങ്‌ഷൂയി പറയുന്നത്. . വീട്ടിലും പരിസരങ്ങളിലുമുള്ള നെഗറ്റീവ്‌ എനര്‍ജിയുടെ സഞ്ചാരത്തെ തടയാനും അവയ്‌ക്ക്‌ കഴിയും. പോസിറ്റീവ്‌ എനര്‍ജിയെ പ്രതിഫലിപ്പിക്കുന്നതിനാല്‍ മുന്‍വാതിലിന്‌ അഭിമുഖമായി ഒരു കണ്ണാടി തൂക്കുന്നത്‌ നല്ലതാണ്‌.

ചെടികള്‍ ,പൂക്കള്‍ , പഴങ്ങള്‍ - ഇവ വീടിനുള്ളില്‍ വയ്ക്കുന്നത് ഐശ്വര്യം കൊണ്ട് വരും. പക്ഷെ ഒരിക്കലും വീട്ടില്‍ മുള്ളുകള്‍ ഉള്ള ചെടികള്‍ വയ്ക്കരുത്. അതുപോലെ ദമ്പതികള്‍ തമ്മിലുള്ള ഇഴയടുപ്പം വര്‍ധിപ്പിക്കാന്‍ കിടപ്പറയില്‍ പഴങ്ങള്‍ വെയ്ക്കാം. ഓറഞ്ചും നാരങ്ങയും വീട്ടില്‍ വയ്‌ക്കുന്നത്‌ ഭാഗ്യം കൊണ്ടുവരുമെന്നാണ്‌ വിശ്വാസം.

കൂര്‍ത്ത മൂലകള്‍ വേണ്ട - ഫെങ്‌ഷൂയി പ്രകാരം കൂര്‍ത്ത മൂലകള്‍ നെഗറ്റീവ്‌ എനര്‍ജി പുറത്തുവിട്ട്‌ കൊണ്ടിരിക്കും. കിടക്കകള്‍, കസേരകള്‍ എന്നിവയിലേക്ക്‌ ചൂണ്ടുന്ന വിധത്തില്‍ മൂലകള്‍ വരാന്‍ പാടില്ല. ഇത്‌ സമാധാനം നശിപ്പിക്കും.

നിറം - നിറങ്ങള്‍ക്ക് വലിയ പ്രധാനം ഫെങ്‌ഷൂയിലുണ്ട്. ഉദാഹരണത്തിന്‌ പച്ച പ്രകൃതിയെ പ്രതീകവത്‌കരിക്കുന്നു. മഞ്ഞ ശക്തിയുടെ പ്രതീകമാണ്‌. ചുവപ്പും പര്‍പ്പിളും ഭാഗ്യത്തിന്റെ നിറങ്ങളാണ്‌.

English Summary- Fengshui Tips for Prosperity in House

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com