ADVERTISEMENT

പേരിനെങ്കിലും ഒരു കണ്ണാടി ഇല്ലാത്ത വീട് ഉണ്ടാവില്ല. മുഖം നോക്കുക എന്ന ഉപയോഗത്തിനു പുറമേ അടുത്ത കാലങ്ങളിലായി അലങ്കാര വസ്തുക്കളിൽ ഒന്നായും കണ്ണാടികൾ ഭിത്തികളിൽ ഇടം നേടുന്നുണ്ട്. എന്നാൽ  കണ്ണാടികൾ വച്ചിരിക്കുന്ന സ്ഥാനത്തിന് വാസ്തു/ ഫെങ്‌ഷുയി പ്രകാരം ഏറെ പ്രാധാന്യമാണുള്ളത്. വീടിനുള്ളിലെ പോസിറ്റീവ് എനർജിയും നെഗറ്റീവ് എനർജിയും നിയന്ത്രിക്കാൻ വരെ കണ്ണാടികളുടെ സ്ഥാനത്തിന് സാധിക്കും എന്നാണ് വിശ്വാസം. ഇവയിൽ വിശ്വാസമുള്ളവർ മാത്രം തുടർന്ന് വായിക്കുക..

സ്ഥാപിക്കേണ്ടത് എങ്ങനെ 

  • കണ്ണാടികളോ ഗ്ലാസ് കൊണ്ടുള്ള ഷോപീസുകളോ ഒക്കെ വടക്കുഭാഗത്തെയോ കിഴക്കുഭാഗത്തെയോ ഭിത്തികളിൽ മാത്രമേ സ്ഥാപിക്കാൻ പാടുള്ളൂ.
  • തറയിൽ നിന്നും ചുരുങ്ങിയത് നാല് - അഞ്ച് അടി ഉയരത്തിൽ വേണം കണ്ണാടി സ്ഥാപിക്കേണ്ടത്.
  • ടെലിവിഷനുകൾ അടക്കം പ്രതിബിംബങ്ങൾ ഉണ്ടാക്കുന്ന ഏതൊരു വസ്തുവും മുറിയുടെ തെക്കു കിഴക്കേ മൂലയിൽ മാത്രമേ വയ്ക്കാൻ പാടുള്ളൂ.
  • കണ്ണാടിയിലെ പ്രതിബിംബം വ്യക്തമായി കാണാനാവുന്ന വിധത്തിൽ എപ്പോഴും പൊടിപടലങ്ങൾ ഇല്ലാതെ അവ വൃത്തിയായി സൂക്ഷിക്കാൻ ശ്രദ്ധിക്കുക. 
  • മുൻപോട്ടു ചായ്‌വ് ഇല്ലാത്ത രീതിയിൽ പൂർണ്ണമായും ഭിത്തിയോട് ചേർത്ത് മാത്രമേ കണ്ണാടി സ്ഥാപിക്കാവു. 

 

അരുതാത്തത് എന്ത് 

  • സ്റ്റെയർകെയ്സുകൾക്കു സമീപം കണ്ണാടികൾ സ്ഥാപിക്കാൻ പാടില്ല.
  • രണ്ട് കണ്ണാടികൾ മുഖാമുഖം വരുന്ന രീതിയിൽ സ്ഥാപിക്കരുത്.
  • വൃത്താകൃതിയിലോ ദീർഘവൃത്താകൃതിയിലോ ഉള്ള കണ്ണാടികൾ ഒഴിവാക്കി പകരം ചതുരാകൃതിയിലോ ദീർഘചതുരാകൃതിയിലോ ഉള്ളവ തിരഞ്ഞെടുക്കുക.
  • സ്‌റ്റഡി ടേബിളിനു സമീപം കണ്ണാടി സ്ഥാപിക്കുന്നതു നന്നല്ല.
mirror-home-fengshui

 

വിപരീതഫലങ്ങൾ വരുന്ന വഴി 

തെക്കു കിഴക്കേ മൂല അഗ്നികോൺ ആണ്. ഈ ഭാഗത്തിന് അഭിമുഖമായി കണ്ണാടികൾ വച്ചാൽ വീട്ടിൽ കലഹങ്ങൾ ഉണ്ടാവാനുള്ള സാധ്യത ഏറെയാണ്. കണ്ണാടികൾ പരസ്പരം അഭിമുഖമായി വച്ചാൽ അസ്വസ്ഥതകൾക്ക് തുടക്കംകുറിക്കും എന്ന് കാരണമാകും എന്ന് ഫെങ്‌ഷുയി/ വാസ്തുശാസ്ത്രം പറയുന്നു. 

വടക്കു ഭാഗത്തു നിന്നും കിഴക്കുഭാഗത്തുമാണ് പോസിറ്റീവ് എനർജി കൂടുതലായി വീട്ടിലേക്ക് എത്തുന്നത്. അതിനാൽ ഈ ദിക്കുകൾക്കു അഭിമുഖമായി കണ്ണാടികൾ വച്ചാൽ പോസിറ്റീവ് എനർജി വീടിനുള്ളിലേക്ക് കടക്കാതെ തടയാൻ കണ്ണാടിയുടെ പ്രതിഫലനം കാരണമാകും. കട്ടിലിന് അഭിമുഖമായി കണ്ണാടികൾ സ്ഥാപിക്കുന്നത്  ആരോഗ്യ പപ്രശ്നങ്ങളുണ്ടാവുന്നതിലേക്ക് വരെ നയിച്ചേക്കാം എന്നാണ് വിശ്വാസം.

English Summary- Fengshui Vasthu for Placing Mirrors

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com