പൂന്തോട്ടത്തിനുമുണ്ട് വാസ്തു; ഈ ചെടികൾ അശുഭം; വീട്ടിൽ ഒഴിവാക്കണം

garden-vasthu
Shutterstock By New Africa
SHARE

വീട്ടകത്തായാലും പുറത്ത് പൂന്തോട്ടത്തിലായാലും ചെടികൾ, വൃക്ഷങ്ങൾ നടുമ്പോഴും വയ്കുമ്പോഴും വാസ്തു അനുസരിച്ച് ചെയ്യുന്നത്  വീട്ടിൽ സന്തോഷം, സമാധാനം, ഐശ്വര്യം, ആരോഗ്യം, കുടുംബഐക്യം എന്നിവ വർദ്ധിപ്പിക്കും എന്നാണ് വിശ്വാസം.

വാസ്തുപ്രകാരം വീട്ടകത്ത് വയ്ക്കാവുന്ന ചെടികൾ

ലക്കിബാംബു- ഭാഗ്യം, ഐശ്വര്യം, സമാധാനഅന്തരിക്ഷം, പോസിറ്റിവ് എനർജി പ്രദാനം ചെയ്യുന്നു.

തുളസി-  അന്തരിക്ഷവായു ശുദ്ധികരിക്കുന്നു. പോസിറ്റിവ് എനർജി നൽകുന്നു. വടക്ക്, കിഴക്ക്, വടക്ക്-കിഴക്ക് ദിശകളിൽ നടാൻ ഉത്തമം. തെക്ക് ഭാഗത്ത് നടാൻ പാടില്ല.

മണിപ്ലാന്റ്- ധന, ഐശ്വര്യ ആകർഷണത്തിന് ഉത്തമം. ലിവിങ് റൂമിന്റെ  തെക്ക്-കിഴക്ക് ദിശയിൽ  വയ്ക്കാം.

കറ്റാർ വാഴ- ഔഷധസസ്യം, വായുശുദ്ധികരിക്കുന്നു. കുറഞ്ഞ പരിപാലനം മതി. കുടുംബൈശ്വര്യത്തിന്  കിഴക്ക് വടക്ക് ഭാഗത്ത് വയ്ക്കുന്നതാണ് നല്ലത്. 

സ്നേക് പ്ലാന്റ്- സർപ്പപോള എന്നറിയപ്പെടുന്നു. കാഴ്ചയിൽ പാമ്പുമായുള്ള സാമ്യമാണ് പേരിന് കാരണം. അന്തരീക്ഷവായുവിലെ വിഷാംശം വലിച്ചെടുക്കാൻ പ്രത്യേശേഷി. കിഴക്ക് തെക്ക് , തെക്ക് കിഴക്ക് ഭാഗത്ത് വയ്ക്കാം.

പീസ് ലില്ലി- പേര് പോലെതന്നെ സമാധാന അന്തരീക്ഷംനിലനിർത്തുന്നു. ബെഡ്റൂമിൽ വയ്ക്കാം.

ജെയ്ഡ് പ്ലാന്റ്-  ഡോളർപ്ലാന്റ് എന്നും  അറിയപ്പെടുന്നു. ധനത്തെ പ്രതിനിധീകരിക്കുന്നു. വീട്ടിൽ തെക്ക്-കിഴക്ക് ദിശയിൽ വയ്ക്കാം.

വീടിനും ഉദ്യാനത്തിനും പറ്റുന്ന ചെടികൾ

വീട്ടിലേക്ക് - ലക്കി ബാംബു, തുളസി, മണിപ്ലാന്റ്, കറ്റാർവാഴ, സർപ്പപോള, പീസ് ലില്ലി, ജെയ്ഡ്പ്ലാന്റ്, സിങ്കോണിയം, ആന്തുറിയം.

ഉദ്യാനത്തിലേക്ക്-  ബോധിവൃക്ഷം, മാവ്, പ്ലാവ്, വേപ്പ്, തെങ്ങ്.

വീട്ടകത്ത് ഒഴിവാക്കേണ്ട ചെടികൾ

ബോൺസായ് - കലാപരമായി വളർത്താമെങ്കിലും അശുഭം. ദൗർഭാഗ്യം ആകർഷിക്കുന്നു. അകത്തളത്തിൽ വേണ്ട.

ഉണങ്ങിയതും വാടിയതുമായ ചെടികൾ അനാരോഗ്യത്തിന്റെ ലക്ഷണം ഇന്റിരിയറിൽ പാടില്ല.

മുൾചെടികൾ-  അകത്തളത്തിൽ മുൾച്ചെടികൾ വയ്ക്കരുത്

കോട്ടൺപ്ലാന്റ്- അശുഭം അകത്ത് വേണ്ട.

വള്ളിച്ചെടികൾ- ഭിത്തിയിൽ പടരുന്നവ ഒഴിവാക്കണം. വിള്ളലുകളിൽ വേരാഴ്ത്തി വലുതാക്കും.  ചോർച്ചയ്ക്കും കാരണമാകും. ഇവ നെഗറ്റിവ് എനർജി കൊണ്ടുവരും.

വാസ്തു അനുസരിച്ച് ചെടികൾ വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ചെടിച്ചട്ടിയിലുള്ള ചെടികൾ ഇന്റിരിയറിൽ പോസിറ്റിവ് എനർജി നൽകുന്നതാണ്.
  • രണ്ട്, നാല്, ആറ് എന്നീ ക്രമത്തിലാവണം ചെടികൾ വയ്കേണ്ടത്.
  • ഉണങ്ങിയ ഇലകൾ ദിനംപ്രതിമാറ്റണം
  • പൊട്ടിയ ചെടിചട്ടികൾ അകത്ത് വയ്ക്കരുത്. നെഗറ്റിവ്  എനർജി  പ്രസരിപ്പിക്കും.
  • ജനൽകമ്പികളിൽ ചെടികൾ തൂക്കരുത്. പോസിറ്റിവ് എനർജി തടയും.
  • വീട്ടകത്ത് വാട്ടർബോഡി നല്ലതാണ്. ഊർജ്ജം നിറയ്ക്കുന്നതാണ്. ഫൗണ്ടൻ, മീൻകുളം എന്നിവ വടക്ക് കിഴക്ക് ദിശയിൽ വേണം
  • മുൾച്ചെടികൾ ഒഴിവാക്കാൻ കഴിയുന്നില്ലെങ്കിൽ വയ്യെങ്കിൽ അവയോട് ചേർന്ന് തുളസി വച്ചാൽ ദോഷം മാറും.
  • കൃത്രിമ ചെടികളും പൂക്കളും വീട്ടകത്ത് പാടില്ലെന്നാണ്ണ് വാസ്തു അനുശാസിക്കുന്നത്

English summary- Vasthu Guidelines for Gardening

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VASTHU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA