വീട്ടിലെ പ്രധാനവാതിൽ ശരിയായ ദിശയിലാണോ? വിപരീതഫലം ഒഴിവാക്കാൻ ശ്രദ്ധിക്കുക

main-door-home-vasthu
Representative Image
SHARE

പൂമുഖത്ത് നിന്നും അകത്തളത്തിലേക്കുള്ള പ്രവേശനമാർഗം  മാത്രമല്ല പ്രധാനവാതിൽ,  വീടിനകത്തേക്ക്  പോസിറ്റിവ് എനർജിയെത്തുന്നതും ഇതുവഴി തന്നെ. കേവലം ഭംഗിമാത്രം നോക്കി ഉറപ്പിക്കാവുന്ന ഒന്നല്ല പ്രധാനവാതിൽ. ശരിയായ ദിശയിൽ സ്ഥാപിച്ചില്ലെങ്കിൽ വിപരീതഫലമായിരിക്കും ഉണ്ടാവുക. വാസ്തുവിന് അനുസൃതമായി പ്രധാന വാതിൽ ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ശ്രദ്ധിക്കുക.

പ്രധാനവാതിലിന്റെ സ്ഥാനം

പ്രധാനവാതിൽ സന്ദർശകരിൽ മതിപ്പുളവാക്കുന്ന ആദ്യ ഘടകമാണ്.  ആയതിനാൽ വാസ്തുശാസ്ത്രം നിഷ്കർഷിക്കുംവിധം പ്രധാനവാതിൽ വിന്യസിച്ചാൽ കുടുംബാംഗങ്ങളുടെ  ക്ഷേമവും, ആരോഗ്യവും ധനവും മെച്ചപ്പെടും എന്നാണ് വിശ്വാസം. മറിച്ചാണെങ്കിൽ വിപരീതഫലവുമുണ്ടാകാം.

വാസ്തുപ്രകാരം പ്രധാന വാതിൽ സ്ഥാപിക്കുന്നതിനുള്ള ഏറ്റവും ഉചിത സ്ഥാനം കിഴക്ക്, പടിഞ്ഞാറ്, വടക്ക്- കിഴക്ക് എന്നി ഭാഗങ്ങളിലായിട്ടാണ്. ഈ വശങ്ങൾ ഉചിതവും വീട്ടകത്തേക്ക്   പോസിറ്റിവ് എനർജിയുടെ ഒഴുക്ക്  കൂട്ടുന്നതുമാണ്.

പ്രധാനവാതിൽ തെക്ക്, തെക്ക് -പടിഞ്ഞാറ്, വടക്ക് -പടിഞ്ഞാറ്  തെക്ക് -കിഴക്ക് ദിശകളിൽ  നിർമ്മിക്കരുത്.  ഈ ദിശകളിലേക്ക് വയ്ക്കുകയാണെങ്കിൽ ലോഹ പിരമിഡ് ഉപയോഗിക്കണം. ചെമ്പ്, ഓട് , ലെഡ് എന്നിവയിലുള്ളതാവണം ലോഹ പിരമിഡ്. മെയിൽ ഡോർ മറ്റെല്ലാ വാതിലിനേക്കാൾ വലുതായിരിക്കണം. ക്ലോക്ക് ദിശയിൽ തുറക്കുന്നതായിരിക്കണം. പ്രാധാന വാതിലിന് സമാന്തരമായി മൂന്ന് വാതിൽ വരാതെ  നോക്കണം. ഇത് കുടുംബാംഗങ്ങളുടെ സന്തോഷം കെടുത്തും.

ദിശയും അവ കൊണ്ടുള്ള നേട്ടങ്ങളും

വടക്ക്-കിഴക്ക് : സൂര്യപ്രകാശം  നേരിട്ടെത്തുന്നതിനാൽ ധാരാളം ഊർജ്ജപ്രവാഹ സാധ്യതയുള്ള ഇടമാണിത്.

വടക്ക്: ധന ആഗമനത്തിന് സാധ്യത ഏറെ

വടക്ക് - പടിഞ്ഞാറ് : അസ്തമയ സൂര്യൻ്റെ പ്രാകാശ കിരണങ്ങൾ എത്തുന്നതിനാൽ ഇതും ഉചിതയിടം.

മെയിൻ ഡോറിനുള്ള നിർമ്മാണ സാമഗ്രി

മരത്തിൽ പ്രധാന വാതിൽ   തീർക്കുന്നതാണ് ഏറ്റവും ഉചിതം എന്നാൽ പ്രധാന വാതിൽ തെക്ക് ദിശയിലാണെങ്കിൽ  മരവും മെറ്റലും ചേർന്ന്  വരുന്നതാണ്  നല്ലത്. പടിഞ്ഞാറ് ദിശയിലെങ്കിൽ വാതിലിൽ ലോഹവും ഉപയോഗിക്കണം. വടക്ക് ദിശയിലാണെങ്കിൽ സിൽവർ  നിറം ഉണ്ടായിരിക്കണം ഡോറിൽ. കിഴക്ക് ദിശയിലെങ്കിൽ കുറഞ്ഞ ലോഹ സാമഗ്രികൾ ഉപയോഗിച്ചാൽ മതിയാകും.

നെയിം പ്ലേറ്റ് സ്ഥാനം

പ്രധാന വാതിൽ അലങ്കിരിക്കുന്നതിനുള്ള മാർഗം കൂടിയാണ് നെയിം പ്ലേറ്റ്. മെറ്റൽ  നെയിം പ്ലേറ്റ് ആണ് നല്ലത്.  വാതിൽ വടക്ക് -പടിഞ്ഞാറ് ദിശയിലെങ്കിൽ നെയിംപ്ലേറ്റ് മരത്തിൽ മതി. തെക്ക് -കിഴക്ക് ദിശയിലാണെങ്കിൽ  നെയിംപ്ലേറ്റ്  പ്രധാന വാതിലിൻ്റെ ഇടത് ഭാഗത്ത് വേണം.

ഡോർബെൽ സ്ഥാനം

ഡോർബെൽ  അഞ്ചടിയിലോ അതിന് മുകളിലോ വേണം സ്ഥാപിക്കാൻ.കർണകഠോര ശബ്ദമുള്ള ഡോർബെൽ ഒഴിവാക്കണം. കാതിന് ഇമ്പമുള്ളതും കുറഞ്ഞ ശബ്ദത്തിലുള്ളതുമാകണം ഡോർബെൽ.  

ശ്രദ്ധിക്കേണ്ട് മറ്റു കാര്യങ്ങൾ

ബ്രൈറ്റ് ലൈറ്റ് വേണം പ്രധാന വാതിലിൽ ഉപയോഗിക്കാൻ. വൈകുന്നേരങ്ങളിൽ മികച്ച പ്രകാശം ലഭിക്കണം പൂമുഖ വാതിലിൽ. വെള്ളത്തിൽ പൂ ഇതളുകൾ ഇട്ട് വാതിലിന് മുന്നിൽ വയ്ക്കുന്നത് നല്ലതാണ്. ജലം നെഗറ്റിവ് എനർജിക്കുള്ള ബാഡ് കണ്ടക്ടറാണ്. അകത്തളത്തിൽ സൗഹൃദം പുലരാൻ ഇത് സഹായിക്കും.  പച്ചിലകൾ കൊണ്ട് പ്രധാന വാതിൽ അലങ്കരിക്കാവുന്നതാണ്. മൃ‍ഗങ്ങളുടെ രൂപങ്ങൾ, പൂ ഇല്ലാത്ത് ചെടികൾ, ഫൗണ്ടെയിൻസ് എന്നിവ ഒഴിവാക്കണം.  ഷൂ റാക്ക് പ്രധാന വാതിലിനോട് ചേർന്ന് വേണ്ട. മെയിൻ ഡോറിനോട് ചേർന്ന് ബാത്റൂം വരരുത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VASTHU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പേടിയില്ല, ഇതും ഒരു തൊഴിൽ | Well of Death | Lady bike rider | Manorama Online

MORE VIDEOS
FROM ONMANORAMA