ADVERTISEMENT

പലതരം ആളുകളാണ് വാസ്തു സംബന്ധിച്ചുള്ള സംശയങ്ങളുമായി കാണാൻ വരുന്നത്. വീടുപണിതതിനു ശേഷം എന്തെങ്കിലും ആപത്ത് സംഭവിക്കുമ്പോൾ അടുപ്പമുള്ളവർ ഉപദേശിക്കും. ‘‘വീടിന്റെ വാസ്തു ശരിയായിരിക്കില്ല. അറിയുന്ന ആരെയെങ്കിലും കൊണ്ട് ഒന്നു നോക്കിച്ചോളൂ.’’ വാസ്തുവിലൊന്നും വിശ്വാസമില്ല എന്നു പറഞ്ഞ് വീടുപണിതയാളായിരിക്കും ഉടമസ്ഥൻ. ഒന്നിലധികം പേർ ഇങ്ങനെ വാസ്തുദോഷം ആരോപിക്കുമ്പോൾ അയാൾക്കൊരു ചാഞ്ചല്യമൊക്കെ വന്നേക്കും. പിന്നെ ആരെയെങ്കിലും കൂട്ടി പുറപ്പെടും. 

വേറെ ചിലർ വാസ്തു നോക്കാെത വീട് വാങ്ങുന്നവരാണ്. വാങ്ങിക്കഴിഞ്ഞ് ഓരോ അനർഥങ്ങൾ കണ്ടുതുടങ്ങുമ്പോൾ വരും. വീട് പണിയുമ്പോഴായാലും വാങ്ങുമ്പോഴായാലും ഒരു വിദഗ്ധനെ കാണിച്ച് വാസ്തു പരിശോധിക്കാതിരുന്നതിന്റെ കുഴപ്പമാണിതെല്ലാം. 

വിശ്വസമില്ലാത്തവരും പാതി വിശ്വാസമുള്ളവരും അവനവന്റെ ആവശ്യത്തിനു മാത്രം വിശ്വാസവും മറ്റുള്ളവരുടെ കാര്യത്തിൽ അവിശ്വാസവും പുലർത്തുന്നവരും ചോദിക്കും: വാസ്തു അന്ധവിശ്വാസമല്ലേ. ഇന്നത്തെ ശാസ്ത്രയുഗത്തിൽ ഇതിന് എന്തെങ്കിലും പ്രസക്തിയുണ്ടോ?

 

വാസ്തുവിന്റെ യുക്തി

വാസ്തുവിനെപ്പറ്റി ആദ്യം പറയേണ്ടത് അതൊരു ശാസ്ത്രമാണെന്നു തന്നെയാണ്. വാസ്തു ഒരു ശാസ്ത്രമാണെന്നു പറയുന്നതിലെ യുക്തി എന്താണെന്നു ചോദിച്ചേക്കാം. അനുഭവപരിജ്ഞാനമാണ് ഏറ്റവും വലിയ യുക്തി എന്നു പറയേണ്ടി വരും. സാധാരണ പറയാറുണ്ട്, അഗ്നികോണിൽ കിണറോ മറ്റു ജലാശയമോ ഉണ്ടെങ്കിൽ അതു നല്ലതല്ല, തീ കൊണ്ടുള്ള ദോഷങ്ങളുണ്ടാകും എന്ന്. അങ്ങനെ ചില അനുഭവങ്ങൾ മുമ്പ് ഉണ്ടായിട്ടുണ്ടാവണം. അതിന്റെ വെളിച്ചത്തിലാണ് ശാസ്ത്രം രൂപപ്പെടുന്നത്. അതുപോലെ വീടിന്റെ ദർശനം ഇന്ന തരത്തിലാണെങ്കിൽ അതു മാറ്റണം എന്നു പറയുന്നതിന്റെ പിന്നിലും ഈ വിധം ഒരു യുക്തിയുണ്ടായിരിക്കും.

എന്തെങ്കിലും ദോഷമുണ്ടായിട്ടല്ലേ പരിഹാരത്തിനു വരുന്നത്? അപ്പോൾ പരിഹാരം നിർദേശിച്ച് ദോഷമകറ്റണം. അങ്ങനെ പരിഹാരം നിർദേശിക്കണമെങ്കിൽ ദോഷമെന്താണെന്ന് മനസ്സിലാക്കാനുള്ള ശാസ്ത്രബോധം വേണം. അനുഭവങ്ങൾ പൊതുവായി പറയാൻ കഴിയുന്നവയല്ല. ഓരോ സാഹചര്യമനുസരിച്ച് ഗുണദോഷങ്ങൾ മാറി വരും. ഒരു സ്ഥലത്ത് ഗുണമായിട്ടുള്ള സംഗതി വേറൊരു ദിക്കിൽ ദോഷമായേക്കാം. അപ്പോൾ സാഹചര്യങ്ങൾ കൂടി പരിഗണിക്കണമെന്ന് വരുന്നു. ഓരോ സന്ദർഭത്തിലും ചെയ്യേണ്ട കാര്യങ്ങളെപ്പറ്റി വാസ്തുശാസ്ത്രം കൃത്യമായി പറയുന്നുണ്ട്. 

English Summary- Vasthu Principles in Daily Life- Vasthu Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com