ADVERTISEMENT

വൃക്ഷങ്ങൾ കഴിയുന്നതും വെട്ടിനീക്കി വീടുപണിയുന്ന ഇക്കാലത്ത് വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കണം എന്നു പറയുന്നത് അസംബന്ധമാണെന്ന് ആക്ഷേപിക്കുന്നവരുണ്ട്. എന്നാൽ മുറ്റത്തൊരു നാട്ടുമാവുണ്ടായാൽ േവനലറുതിക്ക് എന്തൊരു ആശ്വാസമായിരുന്നു എന്ന് നെടുവീർപ്പിടുന്നവരുമുണ്ട്. 

ശാസ്ത്രം പറയുന്നത് ഫലവൃക്ഷങ്ങൾ എവിടെ വയ്ക്കാനും വിരോധമില്ല എന്നാണ്. വടക്കുവശത്ത് മാവു വയ്ക്കണം, തെക്ക് കവുങ്ങു വയ്ക്കണം, കിഴക്ക് പ്ലാവു വേണം പടിഞ്ഞാറ് തെങ്ങാണ് ഉത്തമം എന്നാണ്. എന്നാൽ ആ വൃക്ഷങ്ങൾ മറ്റുള്ള സ്ഥലങ്ങളിൽ നിന്നാൽ ദോഷമില്ല എന്നും പറയുന്നു. ഇങ്ങനെ ദിക്കുകൾ സൂചിപ്പിച്ചുവെങ്കിലും അത്തി, ഇത്തി, പേരാൽ, അരയാൽ എന്നിവയാണെങ്കിൽ അതാതിന്റെ സ്ഥാനത്തു വെച്ചില്ലെങ്കിൽ ദോഷമാണ് എന്നും പറയുന്നു. 

എല്ലാ സ്ഥലത്തും വയ്ക്കാവുന്ന വൃക്ഷങ്ങളെപ്പറ്റിയും പറയുന്നുണ്ട്. പുഷ്പങ്ങൾ തരുന്ന വൃക്ഷങ്ങൾ, ചെടികൾ, ലതാദികൾ അങ്ങനെയുള്ളതൊക്കെ ഇതിൽപെടും. എന്നാൽ ആൽമരം വീടിന്റെ സമീപ പരിസരത്തു വയ്ക്കാൻ പറ്റില്ല. കാരണം പൊന്നു കായ്ക്കുന്ന മരമാണെങ്കിൽ പോലും വൃക്ഷത്തിന് എത്ര ഉയരം വരുമോ അതിന്റെ ഇരട്ടി അകലത്തിൽ വയ്ക്കണമെന്നാണ് പറയുന്നത്. അതായത് വീട് ആണ് പ്രധാനം. അതിന് ഒരിക്കലും നാശം വരാൻ അനുവദിക്കരുത്. 

അഞ്ചു സെന്റിൽ വീടു പണിത ഒരാൾക്ക് വിശാലമായ മുറ്റം എന്നത് ഒരിക്കലും നടക്കാത്ത സ്വപ്നമാണ്. അങ്ങനെയുള്ള സ്ഥലങ്ങളിലൊന്നും വലിയ വൃക്ഷങ്ങൾ വയ്ക്കാൻ സാധിക്കില്ല. അപ്പോൾ അവിടെ വൃക്ഷം വയ്ക്കുന്ന തത്ത്വമൊന്നും പറഞ്ഞിട്ട് കാര്യമില്ല.  ഇപ്പോഴത്തെ നിലയ്ക്ക് പറഞ്ഞാൽ ഉയരം വയ്ക്കാത്ത മാവ്, തെങ്ങ് ഇങ്ങനെയുള്ള വൃക്ഷങ്ങൾ ലഭ്യമാണല്ലോ. ബഡ് ചെയ്ത മരങ്ങൾ അവ വലിയ ശല്യം ചെയ്യാൻ സാധ്യതയില്ല. ആവശ്യത്തിന് ശുദ്ധവായു, തണൽ, കാറ്റ്, പഴങ്ങൾ എന്നിവ നല്‍കുകയും ചെയ്യും.  

 

പ്രത്യേകം ഓർമിക്കാൻ :

∙ചുറ്റളവ് എടുത്താലേ ഏറ്റവും കൃത്യമായി വീടിന്റെ ചെലവും ആവശ്യമായ നിർമാണവസ്തുക്കളുടെ അളവും കണക്കാക്കാനാവൂ. 

∙അഞ്ചോ എട്ടോ തത്ത്വങ്ങൾ പരിഗണിച്ച് നമുക്ക് കൂടുതൽ ഗുണം തരുന്ന കണക്ക് സ്വീകരിക്കുകയാണ് വേണ്ടത്. 

∙ചെറിയ പറമ്പുകളിലെ വീടുകളോടു ചേർന്ന് ഉയരവും വലുപ്പവും വയ്ക്കുന്ന വൃക്ഷങ്ങൾ ഉണ്ടാവുന്നത് ഉത്തമമല്ല.

English Summary- Trees around House as per Vasthu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com