ADVERTISEMENT

കിണർ കുഴിക്കേണ്ടത് എവിടെയാണ്?

ജലാശയങ്ങളുടെ സ്ഥാനം പറയുമ്പോൾ രാശികളെ സംബന്ധിച്ചു പറയുകയാണു പ്രധാനം. വടക്കുവശത്ത് ധനു, മകരം, കുംഭം, മീനം രാശികളും കിഴക്ക് മീനം, മേടം, ഇടവം, മിഥുനം രാശികളുമാണ്. അതിൽ വടക്കുപടിഞ്ഞാറു വരുന്ന ധനുരാശിയും തെക്കുകിഴക്കു വരുന്ന മിഥുനം രാശിയും നല്ലതല്ല. ബാക്കിയുള്ള മകരം, കുംഭം, മീനം, മേടം, ഇടവം എന്നീ അഞ്ചു രാശികളും കിണറുകൾക്ക് യുക്തമാണ്. പൊതുവേ മീനം, മേടം, ഇടവം രാശികൾ ആണ് കൂടുതൽ നല്ലത് എന്നാണ് പറയുക. 

 

കിഴക്കോട്ടു ദർശനമുള്ള വീടിന്റെ വടക്കു പടിഞ്ഞാറു ഭാഗത്തു മാത്രമേ കിണർ കുത്താൻ സൗകര്യമുള്ളൂ എങ്കിൽ ദോഷങ്ങൾ ഉണ്ടാകാതിരിക്കാൻ എന്തെല്ലാം ചെയ്യണം?

വാസ്തുശാസ്ത്രത്തിൽ കിണറിനെപ്പറ്റി പ്രതിപാദിക്കുന്ന ശ്ലോകത്തിൽ അവസാനത്തെ വരിയിൽ ‘‘നാരീക്ഷയം മാരുതേ’’ എന്നാണ് പറയുന്നത്. അതായത് മാരുതിപദത്തിൽ (വടക്കു പടിഞ്ഞാറ്) കിണർ വരുന്നത് സ്ത്രീകൾക്ക് ദോഷമാണ് എന്നാണ് പറയുന്നത്. അതുകൊണ്ടു തന്നെ ഗൃഹം പണി ചെയ്യാനുദ്ദേശിക്കുന്ന വാസ്തുവിനകത്ത് വടക്കുപടിഞ്ഞാറു ഭാഗത്ത് കിണർ ഒഴിവാക്കുന്നതാണ് ഉത്തമം. 

 

വീടിന്റെ അഗ്നികോണിൽ കിണർ വന്നാൽ എന്തെങ്കിലും ദോഷമുണ്ടോ? സ്ഥലം പടിഞ്ഞാറ് ഉയർന്നതാണ്. കിഴക്ക് താഴ്ന്നതുമാണ്.

അഗ്നികോണിൽ കിണർ വരുന്നത് ശാസ്ത്രമനുസരിച്ച് ഉത്തമമല്ല. എന്നാല്‍ ഗൃഹത്തിൽ നിന്ന് വളരെ ദൂരം മാറിയാണ് വരുന്നതെങ്കിൽ കാര്യമായ ദോഷം പറയാനില്ല. 

 

വീടിന്റെ വടക്കുകിഴക്ക് കിണർ കുത്തി വെള്ളം മോശമായാൽ തെക്കുപടിഞ്ഞാറ് കിണർ കുത്താമോ?

വാസ്തു പുരുഷ സങ്കല്പത്തിൽ െതക്കുപടിഞ്ഞാറ് ഇന്ദ്രജിത് പദം എന്നൊരു പദമുണ്ട്. ആ പദത്തിൽ കിണർ കുഴിക്കുന്നതിനു വിരോധമില്ല. പദം കൃത്യമാകണം എന്നുമാത്രം. അതായത് കിണർ തെക്കുപടിഞ്ഞാറു ഭാഗത്ത് സ്ഥാനം കാണുകയാണെങ്കിൽ ഗൃഹത്തിൽ നിന്ന് തെക്കോട്ട് നീക്കുന്ന അളവിനേക്കാൾ ഇരട്ടിദൂരം പടിഞ്ഞാട്ട് നീക്കിയാൽ മാത്രമാണ് ഇന്ദ്രജിത് പദം കൃത്യമായി വരിക. 

English Summary- Position of Water Well as per Vasthu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com