വീടുപണി തുടങ്ങാൻ നല്ല മുഹൂർത്തം; ഗൃഹപ്രവേശത്തിന് പറ്റിയ സമയങ്ങൾ ഏതാണ്?

housewarming
Representative Image © Shutterstock
SHARE

മേടം 10 അല്ലെങ്കിൽ മകരം 12 വാസ്തുപുരുഷൻ ഉണരുന്ന സമയമാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അതു നോക്കിയാണോ അതോ മുഹൂർത്തം നോക്കിയാണോ വീടുപണിയേണ്ടത്?

ഒരർഥത്തിൽ വാസ്തുപുരുഷൻ തന്നെയാണ് ഭൂമി. ഭൂമി എല്ലായ്പോഴും ഉണർന്നിരിക്കുന്നു എന്നു പറയാം. അല്ലാതെ ഇന്ന സമയത്തും കാലത്തും ഉണരും എന്നു പറയാറില്ല. മാത്രമല്ല, വാസ്തുപുരുഷൻ ഉണരുന്ന സമയം നോക്കിയല്ല, മുഹൂർത്ത പദവിയിൽ പറയുന്ന മുഹൂർത്തം നോക്കിയാണ് എല്ലാ ആചാരങ്ങളും ചെയ്യുന്നത്. വാസ്തു പുരുഷൻ ഉണരുന്ന സമയത്തിനല്ല പ്രാധാന്യം. ഉണർന്നിരിക്കുമ്പോൾ നല്ല സമയം എപ്പോഴാണോ ആ സമയത്താണ് കല്ലിടേണ്ടത്.

ഗൃഹപ്രവേശത്തിന് പറ്റിയ സമയങ്ങൾ ഏതൊക്കെയാണ്?

ഉത്രം, ഉത്രാടം, രോഹിണി, ചിത്തിര, രേവതി, അനിഴം, മകയിരം ഈ നാളുകൾ ഗൃഹപ്രവേശത്തിന് ഉത്തമങ്ങളാണ്. അത്തം, അശ്വതി, പൂയം, അവിട്ടം, ചതയം, ചോതി, തിരുവോണം, പുണർതം മധ്യമങ്ങളും ശേഷം ത്യാജങ്ങളുമാണ്. സ്ഥിരരാശികൾ ഉത്തമമാണ്. ഇടവം രാശി അത്യുത്തമം. കർക്കടകം, കന്നി, കുംഭം മാസങ്ങൾ പാടില്ല. ഗൃഹപ്രവേശത്തിന് 4–ാം രാശി ശുഭഗ്രഹഹിതമോ വ്യാഴശുക്രന്മാർ ലഗ്നകേന്ദ്രത്തിൽ നിൽക്കുന്നതോ നല്ലതാണ്. അഷ്ടമശുദ്ധിയും വേണം. 

മീനം, മിഥുനം, കന്നി, ധനു മാസങ്ങളിൽ ഗൃഹാരംഭം നടത്താൻ പറ്റുമോ?

അങ്ങനെ പതിവില്ല. 

English Summary- Muhoortham for House Construction; Best time for Housewarming

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN VASTHU
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എടേലേ ബീഫും ഉപ്പുമാവും കഴിച്ചാ ന്റെ സാറേ.. ചുറ്റുള്ളതൊന്നും കാണാൻ കയ്യൂല്ലാ! | Food Vlog

MORE VIDEOS
FROM ONMANORAMA