ADVERTISEMENT

ഒരു പുരയിടത്തിൽ നിലനിൽക്കുന്ന വീടു പൊളിച്ച് ആ പുരയിടത്തിൽത്തന്നെ വേറെ സ്ഥലത്തു വയ്ക്കുന്നതിന് തടസ്സമുണ്ടോ? രണ്ടും കിഴക്കോട്ട് ദർശനമായാൽ കുഴപ്പമുണ്ടോ?

തടസ്സമൊന്നുമില്ല. എന്നാൽ ഗൃഹം സ്ഥാനം കൊണ്ട് ആ പുരയിടത്തിന്റെ അതായത് വാസ്തുവിന്റെ തെക്കുപടിഞ്ഞാറോ വടക്കുകിഴക്കോ ആവുകയാണുത്തമം. രണ്ടും കിഴക്കോട്ടു ആവുന്നതു കൊണ്ടും ദോഷമില്ല. എന്നാൽ നിലവിലുള്ള ഗൃഹം നിലനിറുത്തി പുതിയത് നിർമിക്കുകയാണെങ്കിൽ ഒരേ വാസ്തുവിൽ മധ്യമങ്ങൾ തമ്മിൽ ഭേദിക്കാതിരിക്കുന്നതാണു നല്ലത്. ഒരു ഗൃഹം വടക്കുകിഴക്കോട്ടും മറ്റേ ഗൃഹം തെക്കുപടിഞ്ഞാറോട്ടും കുറച്ച് മാറ്റേണ്ടി വരും. 

 

താഴത്തെ നിലയുടെ ചുറ്റ് കണക്കനുസരിച്ചു പണിതിട്ടുണ്ടെങ്കിൽ, മുകളിൽ പണിയുന്ന നിലയുടെ ചുറ്റ് നോക്കണമോ?

വേണം. കാരണം. നമ്മൾ ശാലകളെ ഓരോരോ ഘട്ടങ്ങളായിട്ടാണു കണക്കുകൂട്ടുക. ഉയരം കണക്കാക്കുമ്പോൾ ഏറ്റവും ഉയരമുള്ളതിനാണ് പ്രാധാന്യം. ഇതിനെയാണ് നാം പടിഞ്ഞാറ്റിയെന്നോ തെക്കിനിയെന്നോ പറയുന്നത്. അതിൽ നിന്നു വളർത്തിക്കൊണ്ടു വരുന്നതാണ് ഒരു കണക്കിനു പറഞ്ഞാൽ നാലു ഗൃഹങ്ങളായാലും അടുക്കളഭാഗമായാലും മറ്റ് ഉപനിർമിതികൾ ആയാലും അതും കഴിഞ്ഞാലാണ് താഴ്‌വര വരുന്നത്. അപ്പോൾ ഓരോ ഘട്ടത്തിലും ചുറ്റളവു ശരിയാകണം. അതില്‍ പ്രാധാന്യം ഏറ്റവും ഉയർന്നു വരുന്ന പ്രധാനപ്പെട്ട പുരയ്ക്കാണു താനും. 

 

വീടിന്റെ കഴുക്കോലിന്റെ എണ്ണത്തിന് എന്തെങ്കിലും പ്രസക്തിയുണ്ടോ? കഴികളുടെ എണ്ണത്തിനും പ്രസക്തിയുണ്ടോ?

എല്ലാം ഇരട്ടയായി വരണമെന്നാണ് പ്രമാണം. കഴുക്കോലുകളുടെ എണ്ണം പറയുമ്പോൾ അവ ഒറ്റയായിട്ടു വന്നാൽ എന്താകും ഫലം? ഒരേ അളവിൽ വിഭജിക്കുമ്പോൾ ഒരു കഴുക്കോൽ മധ്യത്തിൽ വരും. തൂണുകളും അതേപോലെതന്നെ ഒരെണ്ണം മധ്യത്തിൽ വരും. അതൊഴിവാക്കാൻ വേണ്ടിയാണ് ഇരട്ടയായി വയ്ക്കണം എന്നു പറഞ്ഞത്. അപ്പോൾ കഴുക്കോലുകളെല്ലാം വേണ്ടത് ഇരട്ടയായിട്ടാണ്. കഴുക്കോലുകൾ ഇരട്ടയായാൽ കഴുക്കോൽ പണിയുന്നവർക്ക് ഉത്തരം ഉറപ്പിക്കാൻ വേണ്ടി ഒരു ആണി തറയ്ക്കണം. അപ്പോൾ ആണി മധ്യത്തിലല്ലേ വരിക? അതിനു ശാസ്ത്രം പറയും ആണി മധ്യത്തിൽ വരാൻ പാടില്ല എന്ന്. മധ്യത്തിൽ വരുന്ന ആണി രണ്ടു യവം കൊണ്ട് ഗമിപ്പിക്കണം. ഉത്തരത്തിന്റെ മധ്യവും ആണിയുടെ മധ്യവും ഒന്നാകാൻ പാടില്ല. അതായത് മധ്യങ്ങൾ തമ്മിൽ വേധം വരാൻ പാടില്ല എന്നു സാരം. 

English Summary-Vasthu Basic Doubts and Answers; Vasthu Tips Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com