വീടിന്റെ വടക്കു-പടിഞ്ഞാറു ഭാഗത്ത് കിണർ വന്നാൽ ദോഷമോ?

well-vasthu-house
Representative shutterstock image
SHARE

കിണർ കുത്തിയ മണ്ണ് വീടിന്റെ തറയ്ക്ക് ഇടാത്തത് എന്തുകൊണ്ട്?

അതിനു കാരണമുണ്ട്. സാധാരണ ഭൂമിയുടെ ഉറപ്പിനെപ്പറ്റി പറയുന്നത് മണ്ണിന്റെ സ്വഭാവമനുസരിച്ചാണ്. അതു പരിശോധിക്കാൻ ചെറിയ െടസ്റ്റ് നമുക്ക് നടത്താം. ഒരുകോൽ സമചതുരവും ഒരുകോൽ ആഴവുമുള്ള കുഴി കുഴിച്ച് മണ്ണെടുത്ത് അത് പുറത്തേക്ക് ഇട്ടു കഴിഞ്ഞ് വീണ്ടും അതേ മണ്ണുതന്നെ ആ കുഴിയിൽ നിറച്ചാൽ മണ്ണു കൂടുതലുണ്ടെങ്കിൽ നല്ല ഭൂമിയാണെന്നും മണ്ണ് ഒപ്പമാണെങ്കിൽ മധ്യമമാണെന്നും, മണ്ണ് തികഞ്ഞില്ലെങ്കിൽ അധമമാണെന്നും പറയും. മണ്ണിന്റെ ഉറപ്പാണ് പ്രധാനം. അതുപോലെ തന്നെ തറയിൽ മണ്ണിടുകയെന്നുള്ളത് നല്ലവണ്ണം ദൃഢത ഉള്ളതാവണമല്ലോ. കിണർ കുഴിക്കുമ്പോഴത്തെ മേൽ മണ്ണ് നല്ലതാണെങ്കിലും, അടിയിലെ മണ്ണ് ഉപയോഗിക്കുന്നത് ഉത്തമമല്ല.

പഴയ വീടു പൊളിച്ച് പുതിയത് മാറ്റിപ്പണിയുമ്പോൾ കിണറിന്റെ സ്ഥാനം മാറുമോ? പുതിയ വീടു പണിയുമ്പോൾ പഴയ കിണർ വടക്കു പടിഞ്ഞാറു ഭാഗത്താണു വരുന്നത്?

കിണർ വടക്കു പടിഞ്ഞാറു ഭാഗത്തു വന്നാൽ നല്ലതല്ല. കിഴക്കോ വടക്കോ വരുന്ന വിധത്തിൽ വേണം ഗൃഹം പുതുക്കി പണി ചെയ്യുന്നത്. അല്ലെങ്കിൽ അതിർത്തി വിട്ട് കിണർ പുറത്താക്കി ബാക്കി വരുന്ന ഖണ്ഡത്തിൽ പുര വരുന്ന വിധത്തിൽ വേണം പണിയാൻ.

വടക്കോട്ടു ദർശനമുള്ള വീടിന്റെ തെക്കുപടിഞ്ഞാറ് സെപ്റ്റിക് ടാങ്ക് പണിയുന്നതുകൊണ്ട് ദോഷമുണ്ടോ?

മുൻപു പറഞ്ഞ മദ്ധ്യമങ്ങൾക്കു പ്രാധാന്യമുള്ളതുപോലെ തന്നെ കർണങ്ങൾക്കും പ്രാധാന്യമുണ്ട്. തെക്കു വടക്കും കിഴക്കുപടിഞ്ഞാറുമുള്ള രേഖകൾ എല്ലാം സിരകളായാണ് കണക്കാക്കേണ്ടത്. ആ സിരകളിൽ പ്രാധാന്യം മദ്ധ്യത്തിൽ വരുന്നതിനാണെന്നാണ് കണക്ക്. മറ്റുള്ളതൊക്കെ അവഗണനീയമായി കണക്കാക്കാം. പ്രധാനപ്പെട്ട സിരകളിൽ വേധം അഥവാ തടസ്സം വന്നാൽ ദോഷമാണ്. ധമനിയാണെങ്കിൽ ആ ധമനിയിൽ പ്രധാനം ഗൃഹത്തിന്റെ ഒരു മൂലയിൽ നിന്നു കർണാകാരമായി 45 ഡിഗ്രിയിൽ വരുന്ന രേഖയാണ്. അങ്ങനെ 45 ഡിഗ്രി വരുന്ന രേഖയിൽ ഏതു മൂലയിലായാലും ടോയ്‍ലറ്റായാലും സെപ്റ്റിക് ടാങ്കായാലും അഭികാമ്യമല്ല. െസപ്റ്റിക് ടാങ്ക് പണിയുന്നത് സാധാരണ പറമ്പിലാണല്ലോ. പറമ്പിന്റെ കർണം തട്ടുന്ന വിധത്തിൽ പണി ചെയ്യാതിരിക്കുന്നതാണു നല്ലത്.

English Summary- Vasthu Doubts Cleared- Vasthu Tips for Home

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS