ADVERTISEMENT

ചൈനീസ് വാസ്തുവിദ്യയാണ്‌ ഫെങ്‌ഷുയി. നമ്മുടെ പരമ്പരാഗത വാസ്തുവിദ്യ പോലെതന്നെ പോസിറ്റീവ് എനർജി വർധിപ്പിക്കുകയും നെഗറ്റീവ് എനർജി ഒഴിവാക്കുകയും വഴി ഗുണപരമായ ഫലങ്ങൾ ഉണ്ടാക്കുക എന്നതാണ് ഫെങ്‌ഷുയിയുടെ  അടിസ്ഥാനം. ഫെങ്ഷുയിയെപ്പറ്റി പറയുമ്പോൾ ആദ്യം കേൾക്കുന്ന പദം 'ചീ' എന്നതായിരിക്കും. പ്രപഞ്ചം മുഴുവൻ നിറയുന്ന ഊർജം എന്നാണർഥം. Dragons cosmic breath എന്നാണ് ഫെങ്ഷുയിയിൽ പറയുക. ഐശ്വര്യമുള്ളതും വളരുന്നതുമായ 'ചീ' ഉള്ള സ്ഥലമാണ് നല്ല ഫെങ്‌ഷുയിയുടെ സങ്കേതം. ദുഃഖമുതിരുന്നതും തകരുന്നതുമായ ചീയുള്ള സ്ഥലത്ത് ചീത്ത ഫെങ്‌ഷുയി ആയിരിക്കും. ഇത്രയും ആമുഖമായി പറഞ്ഞത് വീടിനുള്ളിൽ ചെടികൾ വയ്ക്കുന്നത് ഫെങ്ങ്ഷുയി പ്രകാരം നല്ലതാണോ ചീത്തയാണോ എന്നു സമർഥിക്കുന്നതിനാണ്.

ഓഫിസിനുള്ളിലും വീട്ടിലും കള്ളിമുൾച്ചെടികൾ വയ്ക്കാൻ പാടില്ല. എത്ര ഭംഗിയുള്ള പൂക്കൾ വിരിയുന്ന കള്ളിമുൾച്ചെടിയാണെങ്കിലും അവ പുറപ്പെടുവിക്കുന്ന ‘ചീ’ ഒട്ടും നല്ലതല്ല. അതിന്റെ മുള്ളുകൾ എപ്പോഴും നെഗറ്റീവ് ചീ ഉണ്ടാക്കിക്കൊണ്ടിരിക്കും. ഇതുമൂലം നാളുകൾ കഴിയുമ്പോൾ അസുഖങ്ങളും നഷ്ടങ്ങളും പതിവുസംഭവമായി മാറും. ഇവയുടെ ഏറ്റവും നല്ല സ്ഥലം വീടിനും ഓഫിസിനുമെല്ലാം പുറത്താണ്. പുറത്തവയുള്ളപ്പോൾ ഇവ വളരെ നല്ല സംരക്ഷകരായിത്തീരുകയും ചെയ്യും.

thorn-cac

ബോൺസായ് ചെടികൾ എപ്പോഴും മുരടിച്ച വളർച്ചയെയാണ് കാണിക്കുന്നത്. അതിനാൽ ഇത് നല്ല ഫെങ്‌ഷുയിയല്ല. ചെറിയ ചെടികൾ ബോൺസായി രൂപത്തിൽ ഭംഗിയുള്ളതാക്കി വയ്ക്കുന്നതിൽ തെറ്റൊന്നുമില്ല. അത് നല്ല 'ചീ' തന്നെയാണ്. എന്നാൽ വലിയ മരങ്ങളും മറ്റും ബോൺസായ് ആക്കുന്നത് വീട്ടിൽ നല്ലതല്ല. അവ ഒരുപക്ഷേ, വളരെ വർഷങ്ങൾ പഴക്കമുള്ളതും വളരെ വിലപിടിപ്പുള്ളതും ആയിരിക്കും. എന്നാൽ അതുകൊണ്ട് അവ നല്ല ഫെങ്‌ഷുയി ആകുന്നില്ല. നിർബന്ധമായും ബോണ്‍സായ് വേണം എന്നുണ്ടെങ്കിൽ വടക്കുഭാഗത്തായി വയ്ക്കാം. ഒരിക്കലും കിഴക്കും തെക്കുകിഴക്കും വയ്ക്കാന്‍ പാടില്ല. ബെഡ്റൂമിലും ചെടികൾ വയ്ക്കാൻ തുനിയരുത്. ലിവിങ് റൂമിൽ കിഴക്കു ഭാഗത്തായി ചെടികള്‍ വയ്ക്കുന്നത് നല്ല ഫലം നൽകും.

പോസിറ്റീവ് എനർജിക്ക് ചൈനീസ് ബാംബൂ

lbamboo

വീടുകളിലും സ്ഥാപനങ്ങളിലും ഭാഗ്യം കൊണ്ട് വരാൻ കഴിയുന്ന സസ്യമാണ് ചൈനീസ് ബാംബൂ എന്നാണ് ഫെങ്ഷൂയി പറയുന്നത്. സംഭവം ചൈനീസ് മുള എന്നാണ് ഇത് അറിയപ്പെടുന്നത് എങ്കിലും ലക്കി ബാംബു മുളവര്‍ഗ്ഗത്തില്‍പ്പെട്ട ചെടിയല്ല എന്നതാണ് വാസ്തവം. ഒന്നര അടി മാത്രം ഉയരം വയ്ക്കുന്ന സസ്യമാണ് ഇത്. കാഴ്ചയിൽ അതിന്റെ തണ്ടുകൾ മുളകളോട് സമാനമാണ് എന്ന് മാത്രം. പൂർണമായും വീടിന്റെ അകത്തളങ്ങൾക്ക് യോജിച്ച രീതിയിലുള്ള ഒരു ചെടിയാണിത്. 4000 വർഷങ്ങൾക്ക് മുൻപ് തന്നെ ചൈനയിൽ ഈ സസ്യം വളർത്താൻ ആരംഭിച്ചിരുന്നു.

വീടിനുള്ളിൽ പോസിറ്റീവ് എനർജി നിറക്കുക, ഭാഗ്യം കൊണ്ട് വരിക എന്നിവയെല്ലാമാണ് ഇതിന്റെ ദൗത്യങ്ങൾ എന്ന് പറയപ്പെടുന്നു. സൂര്യപ്രകാശം മിതമായി ലഭിക്കുന്ന സ്ഥലത്ത് വേണം ചൈനീസ് ബാംബു നടുവാൻ. മാത്രമല്ല ആവശ്യത്തിന് വെള്ളം ലഭിക്കുന്നുണ്ട് എന്നത്‌ ഉറപ്പ് വരുത്തുകയും വേണം. ജലം, മരം തുടങ്ങിയ മനുഷ്യന്റെ നിലനിൽപ്പിനു ആധാരമായ രണ്ടു ശക്തികളുടെ പ്രതീകമാണ് ചൈനീസ് ബാംബു. അതിനാൽ ഇത് സംരക്ഷിക്കപ്പെടുമ്പോൾ ജലം, മരം തുടങ്ങിയ പ്രകൃതി ശക്തികൾ പ്രീതിപ്പെടുന്നു എന്നാണ് വിശ്വാസം. 

പത്തോ അതിൽ അധികമോ മുളംതണ്ടുകൾ ഒരു ചുവപ്പു നാടയിൽ കെട്ടിയ രീതിയിലാണ് ചൈനീസ് ബാംബു വാങ്ങാൻ ലഭിക്കുക. ഈ ചുവപ്പ് നാട അഗ്നിയെയാണ് പ്രതിനിദാനം ചെയ്യുന്നത്. നടുമ്പോൾ ചില്ലുപാത്രം തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. നാല് എന്ന സംഖ്യ ഒഴിവാക്കി എത്ര മുളകൾ വേണമെങ്കിലും ഒരുമിച്ചു നടാൻ സാധിക്കും. സാധാരണയായി സ്വീകരണമുറികളിലാണ് ചൈനീസ് ബാംബുവിന്റെ സ്ഥാനം. ബാംബു നടുന്ന പാത്രത്തിൽ അലങ്കാര കല്ലുകൾ, ജെല്ലുകൾ, മാർബിളുകൾ എന്നിവ ഇടുന്നത് ആകർഷണീയത വർധിപ്പിക്കും. 

English Summary:

Fengshui Vasthu Tips while Selecting Indoor Plants

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com