Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തരിശുനിലക്കൃഷിക്ക് 15 ലക്ഷത്തിന്റെ പുരസ്കാരം

ഏറ്റവും കൂടുതൽ തരിശുനിലം കൃഷിയോഗ്യമാക്കുന്ന പഞ്ചായത്തിന് 15 ലക്ഷം രൂപയുടെ അവാർഡ് കൃഷിവകുപ്പ് നൽകുന്നു. രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 10 ലക്ഷം രൂപയും ഏഴു ലക്ഷം രൂപയുമാണ് സമ്മാനം. മികച്ച നഗരസഭയ്ക്ക് യഥാക്രമം 10 ലക്ഷം രൂപയും അഞ്ചു ലക്ഷം രൂപയും നൽകും. നഗരപ്രദേശങ്ങളിലെ മികച്ച പദ്ധതിയധിഷ്ഠിത  കൃഷിക്ക് യഥാക്രമം 50,000 രൂപ, 30,000 രൂപ, 20,000 രൂപയുടെ സമ്മാനങ്ങൾ. നെല്ല്, പച്ചക്കറി, വാഴ, കിഴങ്ങുവർഗങ്ങൾ തുടങ്ങിയ വിളകളുടെ തരിശുനില ക്കൃഷിയാണ് പരിഗണിക്കുക.

തരിശുനിലക്കൃഷിക്ക് സഹായം

തരിശുനിലങ്ങളിൽ നെല്ല്, പച്ചക്കറി എന്നിവ കൃഷി ചെയ്യാൻ ഹെക്ടറിന് 25,000 രൂപ കർഷകനും 5,000 രൂപ ഭൂവുടമയ്ക്കും നൽകുന്നു.

നഗരപ്രദേശങ്ങളിൽ നെൽകൃഷി, കരനെൽകൃഷിക്കുൾപ്പെടെ സഹായം നൽകും. വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും പൊതു–സ്വകാര്യമേഖലയിലുള്ള സ്ഥാപനങ്ങൾക്കും പദ്ധതി സമർപ്പിക്കാം. ഒരു ഹെക്ടർ പ്രദേശത്തെങ്കിലും കൃഷി ചെയ്യണം. ഒരു ലക്ഷം രൂപവരെയാണ് സഹായം.

വിത്തുഗ്രാമങ്ങൾ

സംസ്ഥാനത്തെ തിരഞ്ഞെടുത്ത പഞ്ചായത്തുകളിൽ കൃഷിവകുപ്പ്, കിഴങ്ങുവർഗവിളകളുടെ വിത്തുഗ്രാമങ്ങൾ സ്ഥാപിക്കുന്നു. തനതുവിളകളുടെ വിത്തുൽപാദനത്തിന് ഹെക്ടറിന് 15,000 രൂപ സഹായം. ആദിവാസി മേഖലകളിൽ പരിസ്ഥിതി സൗഹൃദ കൃഷിമുറകളിലൂടെ കിഴങ്ങുവർഗവിളകളുടെ നടീൽവസ്തുക്കൾ ഉൽപാദിപ്പിക്കുന്നതിന് ഹെക്ടറിന് 25,000 രൂപ സഹായം.

പയർകൃഷിക്കു പ്രോത്സാഹനം

പരമ്പരാഗത പയർകൃഷിമേഖലകളിൽ ഉഴുന്ന്, പയർ, ഫ്രഞ്ച് ബീൻസ്, മുതിര, തുവര, സോയാബീൻ എന്നിവ കൃഷി ചെയ്യാൻ ഹെക്ടറിന് 10,000 രൂപ സഹായം.

കശുമാവ് പുതുക്കൃഷി

കേരള സംസ്ഥാന കശുമാവ് കൃഷിവികസന ഏജൻസി പുതുതായി കശുമാവു കൃഷി ചെയ്യുന്നവർക്ക് സഹായം നൽകുന്നു. കശുമാവ് ഗ്രാഫ്റ്റുകൾ സൗജന്യമായി നൽകും. പരിചരണച്ചെലവായി തൈ ഒന്നിന് 50 രൂപ വീതം രണ്ടു കൊല്ലം കഴിഞ്ഞ് സബ്സിഡിയും നൽകും. ഫോണ്‍: 0474–2760456

ജൈവകൃഷിക്കു കേന്ദ്രപദ്ധതി

സംസ്ഥാന ഹോർട്ടികൾച്ചർ മിഷനും, കൃഷിവകുപ്പും വിഎഫ്‌പിസികെയും ചേർന്ന് ജൈവകൃഷി പ്രോത്സാഹിപ്പിക്കാൻ പരമ്പരാഗത കൃഷിവികാസ് യോജന എന്ന പേരിൽ കേന്ദ്രപദ്ധതി നടപ്പാക്കുന്നു. 726 പഞ്ചായത്തുകളിലാണ് ക്ലസ്റ്റർ മുഖേന ജൈവകൃഷിയും ചെറുധാന്യ കൃഷിയും  വ്യാപകമാക്കുക. 50 ഏക്കർ വിസ്തൃതിയുള്ള ഒരു ക്ലസ്റ്ററിന് 10 ലക്ഷം രൂപ വരെ ധനസഹായം നൽകുന്നു. 

ജൈവവളം, കീടനാശിനി

കണ്ണൂർ കൃഷി വിജ്ഞാനകേന്ദ്രത്തിൽ അയർ സൂക്ഷ്മമൂലക മിശ്രിതം, മൈക്രോ പ്ലസ്, സ്യൂഡോമോണാസ്, വേപ്പെണ്ണ, കായീച്ചക്കെണി, കാഷ്യൂ ആപ്പിൾ കാൻഡി എന്നിവ ലഭ്യമാണ്.

ഫോൺ: 0460 2226087

ഫലവൃക്ഷത്തൈകൾ

കൃഷിവകുപ്പിന്റെ അഞ്ചൽ ജില്ലാകൃഷിത്തോട്ടത്തിൽ പ്ലാവ്, മാവ്, പേര, നാരകം, സപ്പോട്ട, കുടംപുളി  എന്നിവയുടെ നടീൽവസ്തു  ലഭ്യമാണ്.

കശുമാവുതൈകൾകുരിയോട്ടുമല ഗവ. ഹൈടെക് ഡെയറിഫാമിന്റെ ആയുർ തോട്ടത്തറ ഹാച്ചറിയിൽ രണ്ടു മാസം വളർച്ചയുള്ള 7500 കശുമാവുതൈകൾ വിൽപനയ്ക്ക്. ഫോൺ : 9497565871 

അമ്പലവയലിൽ ചക്കയുൽസവം

കൃഷിവകുപ്പും കേരള കാർഷിക സർവകലാശാലയും ചേർന്ന് അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രത്തിൽ രാജ്യാന്തര ചക്ക മഹോത്സവം ഈ മാസം ഒമ്പതു മുതൽ 15 വരെ നടത്തുന്നു. ശാസ്ത്ര സിമ്പോസിയം,  ഉല്‍പന്ന നിര്‍മാണത്തിൽ  സ്ത്രീകൾക്കു സൗജന്യ പരിശീലനം, ചക്കസദ്യ, വിത്തുൽസവം, ആദിവാസി സംഗമം, ചക്ക മൂല്യവർധിത ഉൽപന്ന പ്രദർശനം എന്നിവയുണ്ടാകും. ഫോൺ: 04936 260421

കേരള നെൽകർഷക കോൺഗ്രസ് 2018

അന്നപൂർണ നെല്ലിനം പുറത്തിറക്കിയതിന്റെ അമ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി പട്ടാമ്പി പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രം ഒക്ടോബർ 25ന് നെൽകർഷക കോൺഗ്രസ് നടത്തുന്നു. കർഷകർക്കും കാർഷികമേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനാ പ്രതിനിധികൾക്കും ഇതിൽ പങ്കെടുക്കാം.  ഫോൺ: 0466–2212228, 0466–2970328

പടുതാക്കുളത്തില്‍ കരിമീൻകൃഷി

അഞ്ചു സെന്റ് വിസ്തൃതിയുള്ള പടുതാക്കുളങ്ങളിൽ  കരിമീൻകൃഷിക്കു മത്സ്യവകുപ്പ് 50,000 രൂപ സഹായം നൽകുന്നു. അടുക്കളക്കുളങ്ങളിലെ കരിമീൻകൃഷിക്ക് ഒരു യൂണിറ്റിന് 5200 രൂപയും സഹായമുണ്ട്.

സംയോജിത മൽസ്യക്കൃഷി

കോഴി–താറാവ്–മീൻ വളർത്തൽ സംയോജിത മൽസ്യക്കൃഷി യൂണിറ്റിന് 40,000 രൂപ സഹായം. ജില്ലാ ഫിഷറീസ് ഓഫിസുകളുമായി ബന്ധപ്പെടണം.

തേനീച്ച, മത്സ്യം, കൂണ്‍

കേരള കാര്‍ഷിക സർവകലാശാലയുടെ മണ്ണുത്തിയിലുള്ള പരിശീലനകേന്ദ്രത്തില്‍ ഈ മാസത്തെ പരിശീലന പരിപാടികള്‍.

തേനീച്ച വളര്‍ത്തല്‍: 9–10, ബഡ്ഡിങ്, ഗ്രാഫ്റ്റിങ്, ലെയറിങ്: 18–20, ശുദ്ധജല മത്സ്യക്കൃഷി: 25–26, കൂണ്‍ വളര്‍ത്തല്‍: 31

ഡെയറിഫാം  പരിശീലനം

തൃശൂർ രാമവർമപുരം മിൽമ പരിശീലനകേന്ദ്രത്തിൽ ഈ മാസം 10 മുതൽ 13 വരെ ഡെയറി ഫാം സംരംഭകർക്കു പരിശീലനം. 

ഫോൺ : 0487 2695869

ഡെയറി ഫാമിങ് ഡിപ്ലോമ കോഴ്സ്

പുനലൂർ കുരിയോട്ടുമല ഗവൺമെന്റ് ഹൈടെക് ഡെയറിഫാമിൽ കേരള വെറ്ററിനറി സർവകലാശാലയുടെ എന്റർപ്രണർഷിപ്പ് വിഭാഗവുമായി ചേർന്ന് ഡെയറി ഫാമിങ് ഡിപ്ലോമ കോഴ്സ് ആരംഭിക്കുന്നു. ദൈർഘ്യം ആറു മാസം, ഫീസ് 10,000 രൂപ. അപേക്ഷ നേരിട്ടോ തപാൽ മാർഗമോ  ലഭിക്കും. ഫോമിന്റെ വില 100രൂപ. തപാൽ മാർഗം ലഭിക്കാൻ  50 രൂപ അധികം അയയ്ക്കണം. വിലാസം:  സൂപ്രണ്ട്, ഗവ. ഹൈടെക് ഡെയറി ഫാം, കുരിയോട്ടുമല, എലിക്കാട്ടൂർ പി.ഒ., പുനലൂർ, പിൻ– 689696. പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 31. ഫോൺ : 0475 2227485, 9447218074, 9645242375