വെണ്ണൂർ ബാങ്കിന് ടിഷ്യു കൾച്ചറൽ ലാബ്

വെണ്ണൂർ സർവീസ് സഹകരണ ബാങ്കിന്റെ കീഴിൽ ഒരു കോടി രൂപ ചെലവിൽ ഹൈടെക് കൃഷി ലാബും അനുബന്ധ സംവിധാനങ്ങളും. സഹകരണ വകുപ്പിന്റെ സഹായത്തോടെയാണ് അത്യാധുനിക സംവിധാനത്തോടെ ഇവ ഒരുക്കിയിരിക്കുന്നത്. മേലഡൂർ ഹെൽത്ത് സെന്ററിന് സമീപം ടിഷ്യൂ കൾച്ചറൽ ലാബ്, ഡിജിറ്റൽ അഗ്രികൾച്ചറൽ ക്ലാസ് റൂം, ജീവനം ഇക്കോ സഹകരണ സ്റ്റോർ എന്നിവാണ് തയാറായിട്ടുള്ളത്.

വെണ്ണൂർ ബാങ്ക് 2013 ൽ 25 ലക്ഷം രൂപ ചെലവഴിച്ച് ആരംഭിച്ച കർഷക സേവന കേന്ദ്രത്തിന്റെ രണ്ടാം ഘട്ടമായാണ് ഈ സംവിധാനങ്ങൾ.  കൂടാതെ മോഡൽ നഴ്സറിയും പദ്ധതിയിലുണ്ട്. ‘ജീവനം’ ഇക്കോ സഹകരണ സ്റ്റോറിൽ നാടൻ പച്ചക്കറികളുടെ സംഭരണം, വിപണനം എന്നിവയാണ് ഉണ്ടായിരിക്കുക. ടിഷ്യൂ കൾച്ചർ ലാബിൽ ഒരു വർഷം കൊണ്ട് നേന്ത്രൻ, റോബസ്റ്റ്, ഗ്രാനേൽ എന്നീ വാഴകളുടെ ഒരു ലക്ഷം തൈകളാണ് ഉൽപാദിപ്പിക്കുക.