കാർഷിക ഗവേഷണത്തിന്റെ കർമഭൂമി

സംസ്ഥാനത്തു കാര്‍ഷിക, മൃഗസംരക്ഷണ, അനുബന്ധ മേഖലകളില്‍ അറിവിന്റെയും പഠന, ഗവേഷണങ്ങളുടെയും വിളഭൂമിയാണ് തൃശൂര്‍. വെള്ളാനിക്കര ആസ്ഥാനമായ കേരള കാർഷിക സർവകലാശാലയും മണ്ണുത്തി ആസ്ഥാനമായിരുന്ന കേരള വെറ്ററിനറി സർവകലാശാലയും  മാടക്കത്തറയിലെ കശുമാവു ഗവേഷണകേന്ദ്രവും കണ്ണാറയിലെ വാഴഗവേഷണകേന്ദ്രവുമെല്ലാം  തൃശൂരിനു  കാർഷിക, മൃഗസംരക്ഷണ ഗവേഷണരംഗത്തുള്ള െപരുമ വിളിച്ചോതുന്നു.

മണ്ണുത്തിയിലും മാട ക്കത്തറയിലുമെല്ലാം കാർഷിക നഴ്സറികളും തൈയുൽപാദനവും അനുബന്ധ സംരംഭങ്ങളും തഴച്ചുവളർന്നതിനു വളവും െവള്ളവുമായത്   കാര്‍ഷിക സർവകലാശാലയുടെയും ഗവേഷണകേന്ദ്രങ്ങളുടെയും സ്വാധീനം തന്നെ. ബഡ്ഡിങ്ങിലും ഗ്രാഫ്റ്റിങ്ങിലും ലെയറിങ്ങിലുമൊക്കെ ഈ സ്ഥാപനങ്ങളിൽ നിന്ന് വിദഗ്ധ പരിശീലനം നേടിയിറങ്ങിയവരാണ് മണ്ണുത്തിയിലും പരിസരപ്രദേശങ്ങളിലും നഴ്സറി സംരംഭങ്ങൾക്കു തുടക്കമിട്ടത്.

ശാസ്ത്രീയമായ അറിവുകളുടെയും പരിശീലനത്തിന്റെയും പിൻബലത്തിൽ അവർ ഉൽപാദിപ്പിച്ച നടീൽവസ്തുക്കൾ കർഷകപ്രീതി നേടി. ഗുണമേന്മയേറിയ തൈകൾ തേടി കേരളത്തിലെ കർഷകരൊന്നാകെ മണ്ണുത്തിയില്‍ എത്താൻ തുടങ്ങിയതോടെ നഴ്സറികളുടെ തലസ്ഥാന

മായി മാറി ഈ പ്രദേശം. 

കേരളത്തിലെ ഏതു കർഷകനും പറയാനുണ്ടാവും മണ്ണുത്തി ഭാഗത്തുനിന്നു വാങ്ങിയ തൈകളുടെ മേന്മയെക്കുറിച്ച്. സർവകലാശാലയും  ഗവേഷണകേന്ദ്രങ്ങളുമായി നിരന്തരം സമ്പർക്കത്തിലിരുന്ന് അവിടെനിന്നു ലഭിക്കുന്ന ഏറ്റവും പുതിയ അറിവുകൾപോലും തങ്ങളുടെ തൈയുൽപാദന സംരംഭത്തിൽ പ്രയോജനപ്പെടുത്താൻ ഇവിടെയുള്ള നഴ്സറി ഉടമകൾ ശ്രദ്ധിക്കുന്നു. ഈ അറിവുകളുടെയും അനുഭവജ്ഞാനത്തിന്റെയും ബലത്തിലാണ് തൃശൂരിലെ നഴ്സറികൾ ഇന്നും കാർഷി ക കേരളത്തിൽ തലയെടുപ്പോടെ നിൽക്കുന്നത്.