Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റബ്ബർകയറ്റുമതിയിൽ പരിശീലനം

റബ്ബറിന്റെ വിപണന-കയറ്റുമതിരീതികളിൽ റബ്ബർബോർഡ് പരിശീലനം നൽകുന്നു. റബ്ബറിന്റെ വിപണി, അവധിവ്യാപാരം, കയറ്റുമതിസാധ്യതകൾ, വിലയെ നിയന്ത്രിക്കുന്ന ഘടകങ്ങൾ, വിപണിവികസനസാധ്യതകൾ, ഗുണനിലവാരനിബന്ധനകൾ, കയറ്റുമതി സംബന്ധിച്ച നിയമങ്ങൾ, ലൈസൻസിങ്, ഗവൺമെന്റിന്റെ കയറ്റുമതി-ഇറക്കുമതി നയങ്ങൾ, വിപണിവികസനസഹായങ്ങൾ എന്നിവയുൾക്കൊള്ളിച്ചുകൊണ്ടുള്ള രണ്ടു ദിവസത്തെ പരിശീലനം 2018 സെപ്റ്റംബർ 25-ന് കോട്ടയത്തുള്ള റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് നടക്കും.

പരിശീലനഫീസ് 1000 രൂപ (18 ശതമാനം ജി.എസ്.ടി ക്കുപുറമേ). പട്ടികജാതി-പട്ടിക വർഗ്ഗത്തിൽപെട്ടവർക്ക്, ജാതിസർട്ടിഫിക്കറ്റ് ഹാജരാക്കുന്ന പക്ഷം, ഫീസിനത്തിൽ 50 ശതമാനം ഇളവു ലഭിക്കുന്നതാണ്. താമസസൗകര്യം ആവശ്യമുള്ളവർ ദിനംപ്രതി 300 രൂപ അധികം നൽകണം. പരിശീലനത്തിൽ പങ്കെടുക്കുന്നതിന് ഫീസ് അടച്ചതിന്റെ രേഖയും അപേക്ഷകന്റെ ഫോൺ നമ്പറും സഹിതം ഇമെയിലായോ (training@rubberboard.org.in) റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നേരിട്ടോ അപേക്ഷിക്കേണ്ടതാണ്.

പരിശീലനഫീസ് ഡയറക്ടർ (ട്രെയിനിങ്), റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്, കോട്ടയം - 686 009 എന്ന വിലാസത്തിൽ മണിയോർഡർ/ഡിമാന്റ് ഡ്രാഫ്റ്റ്/ അക്കൗണ്ട്ട്രാൻസ്ഫർ (സെൻട്രൽ ബാങ്ക് ഒാഫ് ഇന്ത്യയുടെ എെ.എഫ്.എസ്. കോഡ് - CBIN 0284150 അക്കൗണ്ട് നമ്പർ 1450300184ലേക്ക്) ആയി അടയ്ക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 04812353325, 2353168, 2353127.