Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓലകരിച്ചിൽ പടരുന്നു; കർഷകർ ആശങ്കയിൽ

palakkad-paddy

ലക്കിടി ∙ ലക്കിടിപേരൂർ പഞ്ചായത്തിലെ അകലൂർ അവുഞ്ഞിയിൽ പാടശേഖരത്തിൽ ഓല കരിച്ചിൽ വ്യാപകമായി. പ്രളയക്കെടുതിയിൽ കൃഷിനാശത്തിൽ നിന്നു രക്ഷനേടിയ കർഷകരാണ് ഓലകരിച്ചിൽ പടരുന്നതോടെ ദുരിതത്തിലായിരിക്കുന്നത്. 50 ഏക്കർ നെൽകൃഷി ഉണങ്ങിനശിച്ചു. ചില കർഷകരുടെ നെൽകൃഷി അരിഞ്ഞു കളയേണ്ട അവസ്ഥയുമുണ്ട്.

പാടശേഖര സമിതിയിലെ 90 ഏക്കർ കൃഷിയിൽ 50 ഏക്കർ പൂർണമായും നശിച്ചുകഴിഞ്ഞു. വിളവെടുക്കാറായ സമയത്താണ് രോഗം പടരുന്നത്. പാട്ടത്തിനെടുത്തു കൃഷിയിറക്കിയവരും വെട്ടിലായിരിക്കയാണ്. കർഷകരായ പത്മനാഭൻ, സുകുമാരൻ, പരമേശ്വരൻ, ചന്ദ്രൻ, കമലം, വിനോദ്, ലളിത, കോമളവല്ലി എന്നിവരുടെ കൃഷിയാണ് കരിഞ്ഞുണങ്ങിയത്‌. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് അവുഞ്ഞിയിൽ പാടശേഖരത്തിൽ സംഭവിച്ചിരിക്കുന്നതെന്നും ധനസഹായം ലഭ്യമാക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.