Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഹപാഠിക്ക് വീട് ഒരുക്കാൻ നെൽക്കൃഷി: കൊയ്ത്ത് ഉത്സവമാക്കി വിദ്യാർഥികൾ

kollam-nallapadam-farming

കുമ്മിൾ ∙ സഹപാഠിക്കു വീട് നിർമിക്കാൻ നടത്തിയ നെൽക്കൃഷിയുടെ വിളവെടുപ്പ് ഉത്സവമാക്കി കുമ്മിൾ ഗവ. എച്ച്എസ്എസ് നാഷനൽ സർവീസ് യൂണിറ്റും മലയാള മനോരമ നല്ലപാഠവും. മങ്കാട് ഏലയിലാണു കൃഷിയിറക്കിയത്. കൊയ്ത്തുത്സവം മുല്ലക്കര രത്നാകരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. 

സ്കൂൾ പ്രി‍ൻസിപ്പൽ എം.എസ്. ഗോപകുമാർ, പഞ്ചായത്ത് പ്രസിഡന്റ് നസീറ ബീവി, പഞ്ചായത്ത് അംഗം സജീന ബീവി, പി.ആർ.പുഷ്കരൻ, എൻഎസ്എസ് പ്രോഗ്രാം ഓഫിസറും നല്ലപാഠം കോഓർ‌ഡിനേറ്ററുമായ സാക്കിർ ഹുസൈൻ എന്നിവർ പ്രസംഗിച്ചു. 3 വർഷമായി നെൽക്കൃഷി നടത്തുകയാണ്.

കൃഷിവകുപ്പിന്റെ സഹായത്തോടെയാണു കൃഷി നടത്തിയത്. നെല്ല് വിറ്റുകിട്ടുന്ന തുക കൊണ്ടു നിർധന വിദ്യാർഥിക്കു വീട് നിർമിക്കാനാണു ലക്ഷ്യം.