Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാടമൊരുങ്ങി, വിത്തില്ല

alappuzha--paddy

എടത്വ ∙ പാടശേഖരങ്ങൾ ഒരുക്കി ദിവസങ്ങൾ കഴിഞ്ഞിട്ടും വിത്ത് ലഭിച്ചില്ലെന്നു പരാതി. എടത്വ കൃഷിഭവൻ പരിധിയിലെ പാടശേഖരങ്ങളിലാണു നെൽവിത്ത് ഇനിയും ലഭിക്കാത്തത്. 55 പാടശേഖരങ്ങളിലായി 120 ടൺ വിത്താണു വേണ്ടത്. ഇതുവരെ 10 പാടശേഖരങ്ങൾക്കായി 30 ടൺ വിത്താണു ലഭിച്ചിട്ടുള്ളത്. പാടശേഖരങ്ങളിലെ വെള്ളം വറ്റിച്ച ശേഷം വിതയിറക്കാൻ പാകപ്പെടുത്തി ഇട്ടിരിക്കുകയാണ്.

ഒക്ടോബർ 30നു മുൻപു വിത്ത് എത്തിക്കുമെന്നായിരുന്നു കൃഷി വകുപ്പിൽ നിന്നു അറിയിച്ചിരുന്നത്. 15നു മുൻപു വിത നടന്നില്ലെങ്കിൽ വിളവെടുപ്പിനെ ബാധിക്കുമെന്നാണു കർഷകർ പറയുന്നത്. ക‌ൃഷിഭവൻ പരിധിയിൽപെട്ട പാടശേഖരങ്ങളിൽ 5നു മുൻപു വിത്തുക്ഷാമം പരിഹരിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് തെങ്കരപച്ച പാടശേഖരം സെക്രട്ടറി ജോയി തോമസ് കണ്ടത്തിപ്പറമ്പിൽ, ചെക്കിടിക്കാട് ചെത്തിക്കളം പാടശേഖരം സെക്രട്ടറി ജോയി തോമസ് പായ്ക്കപ്പറമ്പിൽ എന്നിവർ ആവശ്യപ്പെട്ടു.