Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജൈവ പച്ചക്കറി വിളവുമായി കരിക്കം ഗവ. എൽപിഎസ് നല്ലപാഠം

kollam-karikkam-school-team

കൊട്ടാരക്കര ∙ സ്കൂൾ വളപ്പിൽ ജൈവ പച്ചക്കറി വിളയിച്ച് നൂറുമേനി വിളവുമായി കരിക്കം ഗവ. എൽപിഎസ് നല്ലപാഠം. സ്കൂൾ ഉച്ചഭക്ഷണത്തിനായി 12 പച്ചക്കറി ഇനങ്ങളാണു കൃഷി ചെയ്തത്. വിളവെടുപ്പുത്സവം ബ്ലോക്ക് പഞ്ചായത്തംഗം സൂസൻ തങ്കച്ചൻ ഉദ്ഘാടനം ചെയ്തു.  ഹെഡ്മിസ്ട്രസ് ലിസിക്കുട്ടി ജോർജ് അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്തംഗം സജി യോഹന്നാൻ, കൃഷി ഓഫിസർ സോണിയ, നല്ലപാഠം കോഓഡിനേറ്റർ മറിയാമ്മ ബേബി, ഓമനക്കുട്ടിയമ്മ, സുജയ ജോൺസൺ, സ്മിത, സോഫിയ എന്നിവർ പ്രസംഗിച്ചു.