Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഴി വളർത്തിയ ചീരയും ചേമ്പ് വളർത്തിയ മീനും

Family

ബഹുവിളകളും പക്ഷിമൃഗാദികളും അടങ്ങുന്ന  സമ്മിശ്രക്കൃഷിയില്‍ ആദായത്തിന്റെപല െകെവഴികള്‍ ചേര്‍ന്ന് മികച്ച സ്ഥിരവരുമാനം ഉറപ്പാക്കുന്നു

സംയോജിതകൃഷിയുെട അസാധാരണമാതൃകയാണ് ആലപ്പുഴ കഞ്ഞിക്കുഴി  പാപ്പറമ്പിൽ സാനുമോൻ അവതരിപ്പിക്കുന്നത്. കോഴി– മീൻ– പച്ചക്കറി കൂട്ടുകെട്ടിലൂെട മികച്ച വരുമാനം ഉറപ്പാക്കാൻ ഈ യുവകർഷകനു സാധിക്കുന്നു. പച്ചക്കറികളിൽ ചീരയാണ് ഇപ്പോൾ ഇവിടെ  നിറഞ്ഞു നിൽക്കുന്നത്. മറ്റൊരു കൃഷിയിടത്തിൽ വെണ്ടയും പാവലും പയറുമുണ്ട്. നീളത്തിൽ തടമെടുത്ത് അതിൽ ചാണകപ്പൊടിയും കോഴിവളവും വേപ്പിൻപിണ്ണാക്കും നിറച്ചൂ മൂടിയാണ് എല്ലാ പച്ചക്കറികളുടെയും കൃഷി. ഓരോന്നിനും വേണ്ട പോഷകങ്ങൾ മുഴുവനായി  തുടക്കത്തിൽതന്നെ നൽകുന്നതിനാൽ പിന്നീട് നേരിയ വളപ്രയോഗമേ വേണ്ടിവരുന്നുള്ളൂ. 

അടിവളമായി  വേണ്ടിവരുന്ന കോഴിവളം മുഴുവൻ സ്വന്തം കോഴിക്കൂട്ടിൽനിന്നുതന്നെ കണ്ടെത്തുന്നു. മൂന്ന് ബാച്ചുകളിലായി 600 നാടൻ പൂവൻ കോഴികളാണ് ഇവിടെയുള്ളത്. മൂന്നരമാസം പ്രായമാകുമ്പോൾ അവയെ മാംസത്തിനായി പിടിച്ചുതുടങ്ങും. ശരാശരി 1.75 കിലോ തൂക്കം ലഭിക്കുന്ന പൂവൻകോഴികളെ  കിലോയ്ക്ക് 200  രൂപ നിരക്കിലാണ് ഇപ്പോൾ വിൽക്കുന്നത്. ഓരോ കോഴിക്കും ശരാശരി 100 രൂപ ലാഭം പ്രതീക്ഷിക്കാമെന്നു സാനുമോൻ പറയുന്നു. ഹോട്ടലുകൾക്കും റിസോർട്ടുകൾക്കുമൊക്കെ പതിവായി കോഴിയിറച്ചി ഡ്രസ് ചെയ്തു നൽകുകയാണ് പതിവ്. ഇങ്ങനെ നൽകുമ്പോൾ കിലോയ്ക്ക് 300 രൂപയായി വില ഉയരും. കൂടുതൽ വില കിട്ടുമെന്നതു മാത്രമല്ല ഇതിന്റെ മെച്ചം. നാലു കുളങ്ങളിലായി വളർത്തുന്ന മത്സ്യങ്ങൾക്ക് കോഴിഅവശിഷ്ടങ്ങൾ തീറ്റയായി നൽകുകയുമാവാം. കോഴികൾക്ക് ഒരു നേരം തീറ്റയ്ക്കു പുറമെ, പച്ചക്കറി അവശിഷ്ടങ്ങളും നൽകും. 

KAYI8754

കഞ്ഞിക്കുഴി പഞ്ചായത്തിലെ പച്ചക്കറി ഉൽപാദക ക്ലസ്റ്ററിലെ അംഗമാണ് സാനുമോൻ. ക്ലസ്റ്ററിന്റെ േനതൃത്വത്തിൽ ദേശീയപാതയിൽ കഞ്ഞിക്കുഴി തിരുവിഴായ്ക്കു സമീപം നടത്തുന്ന പച്ചക്കറിക്കടയിൽനിന്നുള്ള അവശിഷ്ടങ്ങളാണ് കോഴിക്ക് നൽകാറുള്ളത്. ഇപ്രകാരം കോഴികളുെട വിശപ്പടക്കുന്ന പച്ചക്കറികളും പച്ചക്കറിക്കു വളം നൽകുന്ന കോഴികളും അവയുെട അവശിഷ്ടം ഭക്ഷിക്കുന്ന മത്സ്യങ്ങളും േചർന്നാണ് സാനുമോന്റെ സംരംഭം ആദായകരമാക്കുന്നത്. പശുവളർത്തലും ഇവിടെ നന്നായി നടന്നിരുന്നു. എന്നാൽ വേണ്ടത്ര ശ്രദ്ധ നൽകാൻ കഴിയാതായതോടെ അവയെ ഒഴിവാക്കി.  പശുവുണ്ടെങ്കിലും ചാണകം പുറത്തുനിന്നു വാങ്ങേണ്ടിവരുമായിരുന്നു– സാനു സ്വയം സമാധാനിക്കുന്നു.

‌ജൈവരീതിയിലുള്ള പച്ചക്കറിക്കൃഷിയിൽ പരമാവധി ആദായം കിട്ടുന്നതിനു മൃഗസംരക്ഷണത്തിന്റെയും മത്സ്യക്കൃഷിയുടെയും പിന്തുണ അനിവാര്യമാണെന്നു സാനു പറയുന്നു.  ജൈവവളങ്ങൾ വില നൽകി വാങ്ങിയാൽ ചെലവ് കുത്തനെ കൂടും. വിഷരഹിത പച്ചക്കറിയാണെങ്കിലും പരിധിയിലധികം വില ഉയർന്നാൽ വാങ്ങാൻ ആളുണ്ടാവില്ല. 

നാടൻ കോഴികൾക്കു വർധിച്ചുവരുന്ന പ്രിയം നിലനിൽക്കണമെങ്കിൽ അവയുെട തീറ്റയിൽ വൈവിധ്യം ആവശ്യമാണ്. കോഴിത്തീറ്റ മാത്രം നൽകി വളർത്തുന്ന നാടൻ കോഴികൾക്ക്  വിപണിയിൽ ക്രമേണ പ്രിയം കുറയാനാണ് സാധ്യത. പലതരം പച്ചക്കറി അവശിഷ്ടങ്ങളും മറ്റും ഭക്ഷിക്കുന്ന കോഴികളുടെ മാംസത്തിനു ഗുണമേന്മയേറും. വിപണിത്തീറ്റയുടെ ഉപയോഗം കുറയുന്നത് ഉൽപാദനച്ചെലവ് താഴുന്നതിനും കാരണമാകും– സാനു വിശദീകരിച്ചു. 

തിലാപ്പിയ, അനാബസ്, കാരി, ഗൗരാമി തുടങ്ങിയ മത്സ്യങ്ങളെയാണ് കൂടുതൽ വളർത്തുന്നത്. കഠിനമായ സാഹചര്യങ്ങളിലും വളരുന്ന മത്സ്യങ്ങളായതിനാൽ വെള്ളത്തിന്റെ നിലവാരത്തെക്കുറിച്ച് ഉൽകണ്ഠ വേണ്ടിവരുന്നില്ല.  ഇവയെ നാലു കുളങ്ങളിലായി നിക്ഷേപിച്ചിരിക്കുകയാണ്. 

KAYI9003

കുളങ്ങളുെട ബണ്ടിലൂടെ വാഴയും പച്ചക്കറികളും കൃഷി ചെയ്തിരിക്കുന്നതിനാൽ നനയ്ക്കാൻ സൗകര്യമുണ്ട്. കൃഷിയിടത്തിലെ അവശിഷ്ടങ്ങൾ തീറ്റയാക്കാമെന്ന മെച്ചവും. ചേമ്പില തിന്നുന്ന ഗൗരാമിയാണ് സാനുമോന്റെ പ്രിയമത്സ്യം. ആറുകിലോയിലധികം തൂക്കമുള്ള ഗൗരാമി തന്റെ കുളത്തിലുണ്ടെന്ന് അദ്ദേഹം അവകാശപ്പെടുന്നു. 

ഫെബ്രുവരിയിൽ നാട്ടിലെ അമ്പലത്തിൽ ഉത്സവമെത്തുമ്പോഴാണ് കുളങ്ങൾ വറ്റിച്ചു മീൻ പിടിക്കുക. മുഴുവൻ മീനും ഫാമിൽതന്നെ വിറ്റുതീരും. പ്രമുഖ ബിസിനസ് ഗ്രൂപ്പിന്റെ ജൈവകൃഷിയിടം പരിപാലിക്കുന്ന ചുമതലയും സാനുമോൻ ഏറ്റെടുത്തിരിക്കുന്നു. വിവിധ ഇനങ്ങളിലായി കൃഷിയിൽനിന്നു പ്രതിവർഷം ശരാശരി ആറുലക്ഷം രൂപ വരുമാനം കണ്ടെത്താൻ കഴിയുന്നുണ്ടെന്ന് സാനുമോന്‍ പറഞ്ഞു. 

ഫോൺ: 9961575956