Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നദിക്കരയിൽ കൃഷി വിദ്യാലയം ഒരുക്കി നന്ദിയോട് കൃഷിഭവൻ

trivandrum-students (1)

പാലോട്∙ വാമനപുരം നദിയോട് ചേർന്നു കള്ളിപ്പാറയിൽ നടന്ന കൃഷിയിട പരിശീലന കളരി വിദ്യാർഥികൾക്ക് ജീവിതപാഠമായി. നാലര ഏക്കർ ഭൂമിയൽ കർഷകൻ മീൻമുട്ടി സുരേന്ദ്രന്റെ   നേതൃത്വത്തിൽ  ആറ്റുകടവ് കർഷക സംഘം നടത്തുന്ന കൃഷിയിടത്തിൽ നന്ദിയോട് കൃഷിഭവൻ ഒരുക്കിയ കൃഷി വിദ്യാലയത്തിൽ എസ്കെവി ഹയർ സെക്കൻഡറി സ്കൂളിലെ  നാഷനൽ സർവീസ് സ്കീം വിദ്യാർഥികളായിരുന്നു പഠിതാക്കൾ. കൃഷി ഓഫിസർ എസ്.ജയകുമാർ ക്ലാസ് നയിച്ചു. 

ഭക്ഷ്യ സുരക്ഷാ കോ ഓർഡിനേറ്റർ ബി.എസ്.ശ്രീജിത്ത് കൃഷിയുടെ പ്രായോഗിക പാഠം പകർന്നു നൽകി. വരൾച്ചയെ അതിജീവിച്ചു വളർച്ച കൂട്ടാൻ  വൃക്ഷായുർവേദ വിധി പ്രകാരമുളള ഹരിത കഷായവും  വിള സുരക്ഷയ്ക്ക് ജൈവവേലിയും കുട്ടികൾ നിർമ്മിച്ചു.   വരും ദിവസങ്ങളിൽ ഗോമൂത്രത്തിൽ  ജൈവ കീടനാശിനികളും പഞ്ചഗവ്യം തുടങ്ങിയ ആയൂർവേദ മരുന്നുകളും തയാറാക്കി നൽകാൻ പഠിതാക്കൾക്ക് പദ്ധതിയുണ്ട്.  ജില്ലാ കൃഷി ഓഫീസർ രേഖ കൃഷി വിദ്യാലയം സന്ദർശിച്ചു.