Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒാരില–പച്ചമരുന്നുകളിൽ പ്രചാരമേറിയത്

181593600

ഒാരില ഒൗഷധസസ്യങ്ങളിലൊന്നാണ്. ദശമൂലത്തിലെ ചേരുവയായും ഹൃദയസംബന്ധമായ അസുഖങ്ങൾക്കു പ്രതിവിധിയായും ഒാരില ഉപയോഗിച്ചുവരുന്നു. 

ഒാരിലയുടെ വംശവർധന വിത്തുകളിലൂടെയാണ്. മെയ് ജൂൺ മാസങ്ങളിൽ കിളച്ചൊരുക്കിയ സ്ഥലത്ത് ഹെക്റ്ററിന് 5 ടൺ നിരക്കിൽ കമ്പോസ്റ്റോ ചാണകപ്പൊടിയോ ചേർത്തതിനു ശേഷം വിത്തുകൾ വിതറി വിതക്കാം.

കിളിർത്ത് രണ്ടുമാസം കഴിയുമ്പോൾ കളയെടുത്ത് ഒരിക്കൽ കൂടി ജൈവവളം ചേർക്കാം. ഒക്ടോബർ കഴിയുന്നതോടെ കായ്കൾ പറിക്കാറാകും ഇതോടൊപ്പം വേരും ശേഖരിക്കാവുന്നതാണ്. റബർ തോട്ടങ്ങളിൽ ആവരണവിളയായും ഒാരില കൃഷി ചെയ്യാവുന്നതാണ്.