Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കച്ചോലം ഒൗഷധകിഴങ്ങ് എങ്ങനെ നടാം

Galangal

കച്ചോലം കാസം, ദഹന സംബന്ധമായ രോഗങ്ങൾ, ശ്വാസകോശരോഗങ്ങൾ എന്നിവയുടെ ശമനൗഷധങ്ങളിൽ ചേരുവയാണ് . ഇത് വിരനശീകരണത്തിനും ഫലപ്രദമാണ്. ഒൗഷധികളിലൊന്നായ ഇതിന്റെ വംശവർധന കിഴങ്ങുകളിലൂടെയാണ്. 

കൃഷിയിറക്കാനുള്ള സ്ഥലം നന്നായി മണ്ണിളക്കി ഒരുക്കി ഏക്കറിനു 3 ടൺ ജൈവവളങ്ങൾ ചേർത്ത് ഒന്നരമീറ്റർ നീളത്തിലും അരമീറ്റർ വീതിയിലും വാരങ്ങളെടുത്ത് വിത്തുകിഴങ്ങുകൾ നടാവുന്നതാണ്. നടാനുള്ള ഒാരോ കഷണത്തിലും ഒരു മുകുളവും 5 സെ.മീ. നീളവും ഉണ്ടാകണം. വിത്ത് നട്ടു പുതയിടുക.

നട്ട് 9 മാസം കഴിയുന്നതോടെ ഇലകൾ പഴുത്ത് തുടങ്ങും ഇതോടെ കിഴങ്ങുകൾ‍ കിളച്ചെടുത്ത് വൃത്തിയാക്കിയതിനു ശേഷം ഉണക്കിയെടുത്ത് ഉപയോഗിക്കാം.