Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രത്യേകതകളുമായി അക്വാകൾചർ ഫാം

idukki-farm

രാജാക്കാട് ∙ മത്സ്യക്കൃഷിയിൽ മാതൃകയായി ജില്ലയിലെ ആദ്യ ഹൈ ഡെൻസിറ്റി അക്വാകൾചർ ഫാം. രാജാക്കാട് കരുണാഭവനിലാണു വിദേശ രാജ്യങ്ങളിലേതിനു സമാനമായ മത്സ്യക്കൃഷിക്കു തുടക്കമായത്.

അശരണരുടെ ആശ്രയമായ കരുണാഭവനിൽ അന്തേവാസികളുടെ നിത്യച്ചെലവുകൾക്കു വക കണ്ടെത്തുന്നതിനാണു കരുണാഭവൻ അധികൃതർ 6 ലക്ഷം രൂപ ബാങ്ക് വായ്പയെടുത്ത് ഹൈ ഡെൻസിറ്റി അക്വാകൾചർ ഫാം ആരംഭിച്ചത്. കുസാറ്റിന്റെ സാങ്കേതിക സഹായത്തോടെയാണ് 5 സെന്റ് സ്ഥലത്തെ കുളത്തിൽ പദ്ധതി യാഥാർഥ്യമാക്കിയത്. 10 അടി ആഴത്തിൽ നിർമിച്ച കുളത്തിൽ ജലത്തിന്റെ പിഎച്ച് മൂല്യം നിലനിർത്തുന്നതിനു സംവിധാനമൊരുക്കിയിട്ടുണ്ട്.

ജലം ശുദ്ധീകരിക്കുന്നതിനും ഓക്സിജന്റെ അളവ് വർധിപ്പിക്കുന്നതിനുമായി 20 മോട്ടറുകളാണു സ്ഥാപിച്ചിരിക്കുന്നത്. 5 മാസം കൊണ്ട് 12 ടൺ മത്സ്യം ഇൗ അത്യാധുനിക ഫാമിൽ ഉൽപാദിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.