Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടക്കെണിയും നഷ്ടവും സാടിവയലിനു പഴങ്കഥ

agriculture

അമൃത സെർവിന്റെ തണലില്‍ കൂട്ടായ്മയുടെ കരുത്തില്‍ തകര്‍ച്ചയില്‍നിന്നു കരകയറി കൃഷിയും ജീവിതവും വീണ്ടെടുക്കുകയാണ് സാടിവയല്‍ ഗ്രാമം

തുടര്‍ച്ചയായ കൃഷിനഷ്ടത്തിലും പിന്നെ കടക്കെണിയിലുംപെട്ട് നെൽകൃഷി ഉപേക്ഷിച്ചിരിക്കുകയായിരുന്നു സാടിവയല്‍ ഗ്രാമത്തിലെ കര്‍ഷകര്‍. കോയമ്പത്തൂരില്‍നിന്നു നാല്‍പതോളം കിേലാമീറ്റര്‍ അകലെ വനാതിര്‍ത്തിയിലുള്ള ആദിവാസിഗ്രാമത്തിലെ ഇരുപതിലേറെ കുടുംബങ്ങളാണ് തങ്ങള്‍ക്കു പട്ടയാവകാശമുള്ള നാല്‍പതേക്കര്‍ വയല്‍ മൂന്നു വര്‍ഷമായി നെല്‍കൃഷി ചെയ്യാതെ തരിശിട്ടിരുന്നത്. അമൃതാനന്ദമയീമഠത്തിന്റെ സേവനവിഭാഗമായ അമൃത സെർവിന്റെ പ്രവര്‍ത്തകര്‍ 2016 മേയ്മാസത്തില്‍ അവിടെയെത്തുമ്പോള്‍  കര്‍ഷകരില്‍ പലരും വട്ടിപ്പലിശക്കാരുടെ ഭീഷണി മൂലം ആത്മഹത്യയുടെ വക്കിലായിരുന്നു.  

agriculture-04

ഇന്ന് െനല്‍കൃഷിയുടെ മൂന്നു സീസണ്‍ പിന്നിടുമ്പോള്‍ ഇരുപതു കുടുംബങ്ങളും പ്രത്യാശയിലാണ്. കടക്കെണിയില്‍നിന്ന് അവര്‍ മോചിതരായിരിക്കുന്നു. കൃഷിനഷ്ടം പഴങ്കഥയായി മാറുന്നു. എല്ലാറ്റിനുമുപരി ജീവിതത്തിന് ഒരു അടുക്കും ചിട്ടയും െകെവന്നിരിക്കുന്നു.മാതാ അമൃതാനന്ദമയിയുടെ അറുപതാം ജന്മദിനത്തില്‍ തുടക്കമിട്ട അമൃത സെർവി(Amritha SeRVe)ന്റെ ലക്ഷ്യം ഗ്രാമങ്ങളെ സ്വയംപര്യാപ്തതയിലേക്കു െകെപിടിച്ചുയര്‍ത്തുകയാണെന്ന് ഈ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന സ്വാമി ജ്ഞാനാമൃതാനന്ദ. SeRVe എന്നാല്‍ Self Reliant Village. പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കള്‍ഉപയോഗിച്ചു സംരംഭങ്ങള്‍ ചെയ്യാനും അങ്ങനെ സ്വയംപര്യാപ്തത നേടാനും  സഹായിക്കുകവഴി ഗ്രാമീണരെ ശാക്തീകരിക്കുകയാണ് അമൃത സെർവ് ചെയ്യുന്നത്. ഒപ്പം വിദ്യാഭ്യാസം, ആേരാഗ്യം, ജലം, ശുചിത്വം, പരിസ്ഥിതിസൗഹൃദത്വം എന്നീ രംഗങ്ങളിലെ പ്രവര്‍ത്തനം വഴി അവരുടെ ജീവിതം െമച്ചപ്പെടുത്താനും ശ്രമിക്കുന്നു.

കടക്കെണിയില്‍നിന്നു കര്‍ഷകരെ മോചിപ്പിക്കുകയാണ് സാടിവയലില്‍ സെർവ്ആദ്യം ചെയ്തതെന്നു സീനിയർ പ്രോഗ്രാം മാനേജര്‍ കെ. ആര്‍. ശ്രീനി. 

ഒറ്റയ്ക്കൊറ്റയ്ക്കു കൃഷി ചെയ്യുന്നതിനു പകരം കൂട്ടു സംരം ഭമെന്ന ആശയവും അതിന്റെ മെച്ചങ്ങളും കര്‍ഷകരെ പറഞ്ഞു മനസ്സിലാക്കി 20 അംഗങ്ങളുള്ള കര്‍ഷക ക്ലബ് രൂപീകരിച്ചു. കൃഷി ലാഭകരവും പരിസ്ഥിതിക്കിണങ്ങിയതുമാക്കുകയായിരുന്നു അടുത്ത പടി. രാസ വളവും രാസകീടനാശിനിയും അമിതമായി പ്രയോഗിച്ചുള്ള കൃഷിയാണ് മുമ്പ് ഇവിടെ തുടര്‍ന്നുവന്നത്. അതിനു പകരം െജെവകൃഷിയെന്ന ആശയം മുന്നോട്ടുവച്ചു. മൂന്നു വര്‍ഷമായി തരിശിട്ടിരുന്നതിനാല്‍ വിത്തു മുതല്‍ പരമ്പരാഗതകൃഷിരീതിയിലേക്കുള്ള മാറ്റം എളുപ്പമായി. 

agriculture-05

നാടന്‍ ഇനമായ ഭവാനിയാണ് കൃഷിയിറക്കിയത്. മികച്ച പ്രതിരോധശേഷിയുള്ള ഇതിനു കീട, രോഗബാധ കുറവാണ്.  ചാണകവും ഗോമൂത്രവും ഉപയോഗിച്ചു ബീജാമൃതം, ജീവാമൃതം, പച്ചിലവളം, ഇലകളും മറ്റും ഉപയോഗിച്ചു  കീടനാശിനി എന്നിവയുണ്ടാക്കാന്‍  കര്‍ഷകര്‍ക്കു പരിശീലനം നല്‍കി. എല്ലാവരും തന്നെ പശുക്കളെ വളര്‍ത്തുന്നതിനാല്‍ ചാണകവും ഗോമൂത്രവും ആവശ്യത്തിനുണ്ട്. വനമേഖലയായതിനാല്‍ പച്ചിലകളും സുലഭമെന്നു കർഷകനായ കെ. രംഗസ്വാമി പറഞ്ഞു.കൂട്ടുകൃഷിയായതോടെ കൃഷിച്ചെലവ് കുത്തനെ കുറയ്ക്കാന്‍ കഴിഞ്ഞു. വിത്തടക്കമുള്ള ഉല്‍പാദനോപാധികള്‍ മൊത്തമായി വാങ്ങിയപ്പോള്‍ കുറഞ്ഞ വിലയ്ക്കു കിട്ടി. വളവും കീടനാശിനികളും എല്ലാവരും ചേര്‍ന്നു തയാറാക്കി. കൃഷിപ്പണിയില്‍ പരസ്പരം സഹകരിച്ചു. മുമ്പ് ഏക്കറിന് 30,000 രൂപയിലേറെ ചെലവായപ്പോള്‍ ഇന്നു ചെലവ് അതിന്റെ പകുതി മാത്രം.  പണംകടംകൊടുത്തവർ ഏർപ്പെടുത്തുന്ന കച്ചവടക്കാർക്ക് കിലോയ്ക്ക് 13 രൂപയ്ക്കുപോലും   െനല്ല് വില്‍ക്കേണ്ടിവന്നിരുന്നു. മുൻകാലങ്ങളിൽ ഇന്ന് ഇവര്‍ ആരോടുംകടംവാങ്ങുന്നില്ല, കൃഷിയിറക്കാന്‍. വിൽക്കുമ്പോള്‍ രൊക്കം പണം. കഴിഞ്ഞ സീസണില്‍  കിലോയ്ക്ക് 20– 25 രൂപ വിലകിട്ടി. ഏക്കറിന് ശരാശരി രണ്ടു ടണ്‍ െനല്ലാണ് കിട്ടുന്നത്. അപ്പോള്‍   നെല്ലില്‍നിന്നു വിറ്റുവരവ്  ഏക്കറിനു 40,000–50,000 രൂപ. 15,000 രൂപ ചെലവു കഴിച്ചാല്‍ 25,000–35,000 രൂപ ലാഭം. ഭവാനി ഇനത്തിനു നല്ല തോതില്‍ െവെക്കോല്‍ കിട്ടുന്നതിനാല്‍ അതില്‍നിന്നു കുറഞ്ഞത് 15,000 രൂപ കിട്ടും. 

അതായത്, കൃഷിച്ചെലവ് െെവക്കോലിൽനിന്നു മുതലാകും. നെല്ലിന്റെ വരുമാനം ലാഭം. െജെവോല്‍പന്നമെന്ന നിലയില്‍ ഇവരുടെ നെല്ലിന്  പ്രീമിയം വില നേടാനുള്ള ശ്രമത്തിലാണ് സെർവ്. െജെവ സാക്ഷ്യപത്രമുണ്ടെങ്കില്‍ കൂടുതല്‍ വില നല്‍കാന്‍ ഒരു പ്രമുഖ അരി ബ്രാന്‍ഡ് സന്നദ്ധത അറിയിച്ചതായി ശ്രീനി പറയുന്നു. സാക്ഷ്യപത്രത്തിനു  പ്രാരംഭ നടപടികള്‍ക്കായി തമിഴ്നാട് കാര്‍ഷിക സർവകലാശാല അധികൃതര്‍ കഴിഞ്ഞ മാസം ഇവിടെയെത്തി കര്‍ഷകരുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി. െവള്ളം ലഭ്യമല്ലാത്തതിനാല്‍ നെൽകൃഷി ഒരു പൂവേയുള്ളൂ. അതിനുശേഷം പച്ചക്കറിക്കൃഷി ചെയ്യാന്‍ ജലം ലഭ്യമാക്കുന്നതിനു െതാട്ടടുത്തുള്ള ചെന്തരുണിപ്പുഴയില്‍ തടയണ നിര്‍മിക്കാന്‍ അനുമതി തേടുകയാണു കർഷകര്‍.

agriculture-01

ആദിവാസി ഇരുളവിഭാഗത്തില്‍പ്പെട്ട ഈ കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് സ്വയംതൊഴില്‍ പരിശീലനവും നല്‍കുന്നുണ്ട് സെർവ്. ഇവര്‍ നിര്‍മിക്കുന്ന സോപ്പ്, ആഭരണങ്ങള്‍, അലങ്കാരവസ്തുക്കള്‍  എന്നിവയ്ക്കു  പ്രദര്‍ശനമേളകളിലും മറ്റും സെർവ് വിപണി കണ്ടെത്തുന്നു. സാടിവയലില്‍ കൃഷിക്കുണ്ടായ മുന്നേറ്റം മറ്റു സമീപ ഗ്രാമങ്ങള്‍ക്കു പ്രചോദനമായിട്ടുണ്ടെന്നു യുവകര്‍ഷകനായ സെൽവരാജ്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ജോലിക്കാരനായ ഈ യുവാവ് അതിനൊപ്പം കൃഷിക്കും സമയം കണ്ടെത്തുന്നു. കൃഷിയില്‍ സജീവമായതോെട പലരും ദുഃശീലങ്ങള്‍ ഉപേക്ഷിച്ചെ ന്നും കുടുംബാന്തരീക്ഷം പൊതുവേ മെച്ചപ്പെട്ടെന്നും  അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 

സാടിവയലിലെ മാതൃകയില്‍ കൂട്ടായ്മകളുണ്ടാക്കി കേരളത്തില്‍ വയനാട്ടിലും ഇടുക്കിയിലും ആന്ധ്രപ്രദേശിലും രാജസ്ഥാനിലും ഗുജറാത്തിലുമൊക്കെ  കര്‍ഷകര്‍ക്കു താങ്ങും തണലുമൊരുക്കുകയാണ് അമൃത സെർവ്.  പോഷകാഹാരക്കമ്മിക്കു പരിഹാരമായി വീടുകളില്‍ അടുക്കളത്തോട്ടം എന്ന ആശയവും ഗ്രാമങ്ങളില്‍ പ്രചരിപ്പിച്ചുവരികയാണെന്നു ബ്രഹ്മചാരിണി ഭവാനി അറിയിച്ചു. എട്ടിമടയ്ക്കു സമീപമുള്ള നന്ദികോവിൽ ഗ്രാമത്തില്‍ എല്ലാ വീട്ടിലും അടുക്കളത്തോട്ടം പരിപാലിച്ചുവരുന്നു.

ഫോണ്‍(കെ.ആര്‍. ശ്രീനി) 75580 48934.