ADVERTISEMENT

ധനമന്ത്രി ഡോ. തോമസ് ഐസക് തന്റെ പത്താം ബജറ്റിൽ കർഷകർക്കും ആശ്വാസ പദ്ധതികൾ. കാർഷിക മേഖലയിൽ 2500 കോടി ചെലവഴിക്കും. കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ പ്രഖ്യാപിച്ച പദ്ധതിയാണ് മുഖ്യമായത്. കാപ്പിക്കുരു സംഭരിക്കുമ്പോൾ 20 മുതല്‍ 100 ശതമാനം വരെ അധികവില നൽകുമെന്നും ബജറ്റ് പ്രഖ്യാപനമുണ്ടായി. റബ്ബറിന്റെ താങ്ങുവിലയ്ക്ക് 500 കോടി രൂപയാണ് വകയിരുത്തിയത്. മൂല്യവർധിത റബർ ഉൽപന്നങ്ങൾക്ക് സിയാല്‍ മോഡല്‍ കമ്പനി റജിസ്റ്റര്‍ ചെയ്യും.

മറ്റു മുഖ്യ പ്രഖ്യാപനങ്ങൾ

കാർഷിക മേഖലയിൽ 2500 കോടി ചെലവഴിക്കും

1000 കോടി രൂപയുടെ രണ്ടാം കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചു. കുടിവെള്ള പദ്ധതിക്ക് 250 കോടി. പുറംബണ്ട് അറ്റകുറ്റപ്പണിക്ക് 43 കോടി.

കൃഷിനാശം നേരിടാൻ 20 കോടി

നാളികേരത്തിന് പ്രത്യേക പദ്ധതി: നാളികേരളത്തിന്റെ വില വര്‍ധിപ്പിക്കുന്നതിന് പദ്ധതി. 20 കോടി വകയിരുത്തി.

വര്‍ഷത്തില്‍ 10 ലക്ഷം തെങ്ങിന്‍ തൈകള്‍ നട്ടുപിടിപ്പിക്കും

വയനാട്ടിലെ കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ പദ്ധതി

മലബാർ കോഫി ബ്രാൻഡിൽ വയനാട്ടിലെ കാപ്പി വിൽക്കും

കുരുമുളക് കൃഷിക്ക് 10 കോടി, പൂകൃഷിക്ക് അഗ്രി സോൺ

കശുവണ്ടി മേഖലയ്ക്ക് പാക്കേജ്

കേരഗ്രാമം സ്കീമിന് 43 കോടി രൂപ

നെൽക‍ൃഷിയുടെ വിസതൃതി 3 ലക്ഷം ഹെക്ടറാക്കും

20 കോടിയുടെ റൈസ് പാർക്കുകൾ

നെൽകൃഷിയ്ക്ക് 91 കോടി

കുട്ടനാട്ടിൽ 16 കോടിയുടെ താറാവ് ബ്രീഡിങ് ഫാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com