ADVERTISEMENT

ചെറുകിട കര്‍ഷകര്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കി ബജറ്റിൽ പ്രഖ്യാപനം. കർഷകർക്ക് പ്രയോജനകരമായ 'പ്രധാനമന്ത്രി കിസാൻ പദ്ധതി' ബജറ്റിൽ പ്രഖ്യാപിച്ചു. കർഷകർക്ക് പ്രതിവർഷം 6000 രൂപ നേരിട്ട് അവരുടെ അക്കൗണ്ടിൽ ലഭ്യമാക്കും. രണ്ട് ഹെക്ടർ വരെ ഭൂമിയുള്ളവർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. 12 കോടി കർഷക കുടുംബങ്ങൾക്ക് സഹായം ലഭിക്കും. നൂറുശതമാനം ബാധ്യതയും കേന്ദ്ര സര്‍ക്കാര്‍ വഹിക്കും.

കര്‍ഷകര്‍ക്ക് 50 ശതമാനത്തിലധികം താങ്ങുവില നല്‍കാൻ കഴിഞ്ഞെന്നും ‍ബജറ്റ് അവതരിപ്പിച്ചു കൊണ്ട് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. 2018 ഡിസംബര്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാവും പദ്ധതി നടപ്പാക്കുക. ഇതിനായി ബജറ്റില്‍ 75,000 കോടി രൂപ വകയിരുത്തി. കര്‍ഷകര്‍ക്ക് 11.68 കോടി രൂപയുടെ വായ്പ ലഭ്യമാക്കും. കൃത്യസമയത്തു വായ്പ തിരിച്ചടയ്ക്കുന്നവര്‍ക്കു 3 ശതമാനം പലിശയിളവു നല്‍കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com