തേങ്ങയിലും മായം; രാസവസ്തു കലർത്തി ‘വിളവു’ള്ള തേങ്ങയാക്കുന്നു!

kollam-coconut-cheaking
SHARE

കൊട്ടാരക്കര∙ തമിഴ് നാട്ടിൽ നിന്നു പച്ചത്തേങ്ങ വൻതോതിൽ എത്തിച്ച് രാസ വസ്തു കലർത്തി ‘വിളവു’ള്ള തേങ്ങയാക്കുന്നു.  തഹസിൽദാരുടെ നേതൃത്വത്തിൽ തേങ്ങ മൊത്ത വിൽപന കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ രാസ വസ്തു കലർത്തിയ തേങ്ങ പിടിച്ചെടുത്തു. കൊട്ടാരക്കരയിലും കോട്ടാത്തലയിലും ഉടമകൾക്കെതിരെ കേസെടുത്തു. തമിഴ്‌നാട്ടിൽ നിന്നും ദിവസേന ലോഡ് കണക്കിന് പൊതിച്ച നാളികേരം സംഭരണ കേന്ദ്രങ്ങളിൽ എത്തിച്ച്‌ സൾഫർ (ഗന്ധകം) വിതറി ടാർപോളിൻ മൂടി പുകയ്ക്കും.

ഇതോടെ വിളയാത്ത പച്ചത്തേങ്ങ മണിക്കൂറുകൾക്കുള്ളിൽ ‘വിളവു’ള്ള തേങ്ങയായി മാറും. ഇതു ഗുരുതര രോഗങ്ങൾക്ക് കാരണമാകുമെന്ന് ഫുഡ് സേഫ്റ്റി അധികൃതർ അറിയിച്ചു. തഹസിൽദാർ ബി. അനിൽകുമാർ,കൊട്ടാരക്കര സർക്കിൾ ഫുഡ് സേഫ്റ്റി ഓഫിസർ ജിതിൻ ദാസ് രാജു,പത്തനാപുരം സർക്കിൾ ഫുഡ്‌ സേഫ്റ്റി ഓഫിസർ ബിനുഗോപാൽ, അസിസ്റ്റന്റ് ജയപ്രകാശ്, താലൂക് ഓഫിസ് ജീവനക്കാരായ ബി.പി.ഹരികുമാർ, എം.എസ്.അനീഷ്, സന്തോഷ്‌കുമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN AGRI NEWS
SHOW MORE
FROM ONMANORAMA