ADVERTISEMENT

മാവൂർ ∙ മാവൂരിനെ മാവുകളുടെ ഊരാക്കിമാറ്റുകയാണ് മതിലകത്തുപറമ്പിൽ കെ.വി.ഷംസുദ്ദീൻ. 3 ഏക്കർ സ്ഥലത്ത് 55 ഇനങ്ങളിലായി നൂറ് കണക്കിന് മാവുകളുണ്ട്. തമിഴ്നാട്, മധ്യപ്രദേശ്, കർണ്ണാടക എന്നിവിടങ്ങളിൽ നിന്നെത്തിച്ച മാവുകളും ഇക്കൂട്ടത്തിലുണ്ട്. ഇതിനൊപ്പം വിവിധ പഴവർഗങ്ങളും ഇവിടെ സുലഭം.

 

ആപ്പിൾറുമാനിയ, അൽഫോൻസ, ബദാമി, ബാറാമിസ്റി, ബങ്കനപ്പള്ളി, ബഗ്ളോറ, സിന്തൂർ, തമിഴ്നാട്ടിൽ നിന്നെത്തിച്ച ഹുദാദത്ത്, മുണ്ടപ്പ, മധ്യപ്രദേശിൽ നിന്നെത്തിച്ച ചോസാ, നൂർജഹാൻ, തുടങ്ങി നമ്മുടെ നാട്ടുമാവ് വരെയായി 55 ഇനങ്ങളാണ് ഇപ്പോഴുള്ളത്.

 

ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവയും ഉടനെ തോട്ടത്തിലിടം നേടും. അവയ്ക്കൊപ്പം പഞ്ചസാരയേക്കാൾ മധുരമുള്ള മധുരതുളസി, മിറാക്കിൾഫ്രൂട്ട്, എലന്തപ്പഴം, 10 ഇനം പേരക്കകൾ, പീനട്ട്, അമ്പഴം, മാങ്കോസ്റ്റിൻ തുടങ്ങി 45 ഇനങ്ങളിലെ പഴവർഗ്ഗങ്ങളും ജർമൻ കപ്പയും സമൃദ്ധമായി വളരുന്നു.

 

പൂർണ്ണമായി ജൈവവളങ്ങൾ മാത്രം ഉപയോഗിച്ചാണ് കൃഷി, തോട്ടങ്ങളിലെത്തുന്ന പക്ഷികൾക്കും ഒരു വിഹിതമുണ്ട്. ശേഷിക്കുന്നവ സുഹൃത്തുക്കൾക്ക് സ്നേഹപൂർവം സമ്മാനിക്കും. വിൽപ്പനയില്ല, പകരം കൃഷിയിൽ താൽപ്പര്യമുള്ളവർക്കും കൃഷിയിലൂടെ മനസിന് വിശ്രമം നൽകാൻ ആഗ്രഹിക്കുന്നവർക്കും ഇവിടെ വരാം.

 

കൃഷിക്കാവശ്യമായ തൈകളും വിത്തുകളും തുടങ്ങി ലഭ്യമായതെല്ലാം സൗജന്യമായി നൽകും. ബിസിനസുകൾക്കിടയിലും പാരമ്പര്യകൃഷിയെ കൈവിടാതിക്കുന്നതാണ് മനസിന് ഉണർവും ഊർജവുമെന്ന് കെ.വി.ഷംസുദ്ദീൻ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com