ADVERTISEMENT

മേലൂർ∙ മേഖലയിൽ കർഷകരെ ആശങ്കയിലാഴ്ത്തി വെണ്ടച്ചെടികളിൽ മുരടിപ്പ്. കൊമ്പിച്ചാൽ പാടത്തടക്കം വ്യാപകമായി വെണ്ട കൃഷിചെയ്ത പ്രദേശങ്ങളിലെല്ലാം ഇത്തരത്തിൽ വളർച്ച മുരടിച്ച നിലയിലാണ്. വെണ്ടയ്ക്കു നല്ല ആവശ്യക്കാരുള്ളതും വില ലഭിക്കുന്നതുമായ സമയമാണിത്.   പൂവിട്ടതും കായ്ഫലമുള്ളതുമായ ചെടികളുടെ വളർച്ച നിലയ്ക്കുകയും പെട്ടെന്ന് വാടി ഉണങ്ങുവാൻ തുടങ്ങുന്ന സ്ഥിതിയിലുമാണ്.

 

ചെടികളിൽ നിന്ന് പ്രതീക്ഷിച്ച ഫലം ലഭിച്ചില്ലെന്നും കർഷകർ പറയുന്നു.പൂലാനിയിലെ കൊമ്പിച്ചാലിൽ ഏക്കറോളം ഭൂമിയിൽ വെണ്ട കൃഷി ചെയ്തിട്ടുണ്ട്. ഇവിടേക്ക് കനാൽ വഴിയുള്ള ജലസേചനം മുടങ്ങിയതിനാൽ കർഷകർ കിണറുകളിൽ നിന്ന് മോട്ടർ ഉപയോഗിച്ച് വെള്ളമെത്തിച്ചാണ് കൃഷി പരിപാലിച്ചു വരുന്നത്.വെണ്ടക്കൃഷിയിൽ പടരുന്ന മുരടിപ്പിനു പ്രതിവിധി കണ്ടെത്താൻ കൃഷി ഭവൻ അടിയന്തിരമായി ഇടപെടണമെന്നും ആവശ്യമുയരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com