ADVERTISEMENT

സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ വഴി നടപ്പാക്കുന്ന സൂക്ഷ്മ ജലസേചന പദ്ധതികൾക്ക് അപേക്ഷിക്കാം. തുള്ളിനനയ്ക്ക് നടീൽ അകലം അനുസരിച്ച് ഹെക്ടറിന് 10,500 രൂപ മുതൽ 45,000 രൂപ വരെ നൽകും. തളിനനയ്ക്ക് ഉപയോഗിക്കുന്ന തരമനുസരിച്ചാണ് സഹായം. മൈക്രോ സ്പ്രിങ്ഗ്ലറിന് ഹെക്ടറിന് 26,505 രൂപ, മിനി സ്പ്രിങ്ഗ്ലറിന് 38,340 രൂപ ; പോർട്ടബിൾ സ്പ്രിങ്ഗ്ലറിന് 8820 രൂപ; സെമി പെർമനന്റ് സ്പ്രിങ്ഗ്ലറിന് 16,470 രൂപ എന്നിങ്ങനെയാണ് സബ്സിഡി. വിവരങ്ങൾക്ക് അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടുക.

 

കശുമാവ് ഗ്രാഫ്റ്റ്

 

മാടക്കത്തറ കശുമാവ് ഗവേഷണകേന്ദ്രത്തിൽ അത്യുൽപാദന ശേഷിയുള്ള പ്രിയങ്ക, സുലഭ, പൂർണിമ, മാടക്കത്തറ, അമൃതാശ്രീ ഇനം ഗ്രാഫ്റ്റ് തൈകൾ ഒന്നിന് 50 രൂപയ്ക്ക് ലഭിക്കും. ഫോണ്‍: 0487–2370339

 

കശുമാങ്ങ മൂല്യവർധന

 

മാടക്കത്തറ കശുമാവ് ഗവേഷണകേന്ദ്രത്തിൽ കശുമാങ്ങാ ഉൽപന്ന നിർമാണത്തിൽ സ്ത്രീകൾക്ക് ഒരു ദിവസത്തെ സൗജന്യ പരിശീലനം. മുൻകൂർ പേരു നല്‍കണം. ഫോണ്‍: 0487 2370339

 

പച്ചക്കറി തൈകൾ

 

പെരുവണ്ണാമൂഴി കൃഷിവിജ്ഞാനകേന്ദ്രത്തിൽ കുരുമുളക്, പച്ചക്കറിത്തെകൾ, പച്ചക്കറി വിത്തുകൾ, സൂക്ഷ്മ മൂലകക്കൂട്ട്, ജൈവ കീടനാശിനികളായ നന്മ, മേന്മ എന്നിവ ലഭിക്കും. ഫോൺ: 0496–2666041

 

ജൈവ കീടനിയന്ത്രണോപാധികൾ

 

കൃഷിവകുപ്പിന്റെ മണ്ണുത്തിയിലുള്ള സംസ്ഥാന ബയോ കൺ ട്രോൾ ലാബിൽ വേനൽക്കാല പച്ചക്കറിക്കൃഷിക്കു കീട,രോഗ നിയന്ത്രണത്തിനുള്ള സ്യൂഡോമോണാസ് ഫ്ളൂറസൻസ് (പൊടി), സ്യൂഡോമോണാസ് (ദ്രാവകം), കൈറ്റിൻ സ്യൂഡോമോണാസ് (പൊടി), ട്രൈക്കോഡെർമ വിറിഡെ (പൊടി), ബാസിലസ് ത്യുറിങ്ങിജിയെൻസിസ് (ദ്രാവകം), ബിവേറിയ ബാസിയാന (ദ്രാവകം), ട്രൈക്കോ കാർഡ് എന്നിവ ലഭ്യമാണ്. ഫോണ്‍: 0487–2374605

 

മുട്ടക്കോഴി വിതരണം

 

തിരുവനന്തപുരത്തും െകാല്ലത്തു െകാട്ടിയത്തും കെപ്കോ ഈ മാസം 5വരെ 45 ദിവസത്തിനുമേല്‍ പ്രായമായ ഗ്രാമപ്രിയ ഇനം മുട്ടക്കോഴികളെ വിതരണം ചെയ്യുന്നു. േഫാണ്‍: 0471– 2478585, 9495000921(തിരുവനന്തപുരം), 9495000918(െകാട്ടിയം). (പ്രവൃത്തി ദിവസങ്ങളില്‍ 10 നും 5 നും ഇടയ്ക്കു വിളിക്കുക).

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com