ADVERTISEMENT

കേരള കാർഷിക സർവകലാശാലയുടെ വെള്ളാനിക്കര സെൻട്രൽ നഴ്സറിയിൽ പരിശീലന പരിപാടികൾ 11ന് ടെറേറിയം, മിനിയേച്ചർ ഗാർഡൻ നിർമാണം, 12ന് നഴ്സറി മാനേജ്മെന്റ്, ഫീസ്: 500 രൂപ. ഫോൺ: 0487–2374332(പ്രവൃത്തി ദിവസങ്ങളില്‍ 9നും 5നുമിടയ്ക്കു വിളിക്കുക).

 

േകാഴി– കാട വളര്‍ത്തല്‍

 

∙ കുടപ്പനക്കുന്ന് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിൽ 7ന് മുട്ടക്കോഴി വളർത്തൽ, 14ന് ഇറച്ചിക്കോഴി വളർത്തൽ, 22 ന് കാട വളർത്തൽ.

 

∙ ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിൽ 6 ന് കാടവളർത്തൽ, 11 – 13: കോഴിവളർത്തൽ, 15–16: ആടുവളർത്തൽ, 18 –20: ഇറച്ചിക്കോഴി വളർത്തൽ.

 

അഗ്രി ക്ലിനിക് ആൻഡ് അഗ്രി ബിസിനസ്

 

പട്ടാമ്പി പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രത്തിലെ അഗ്രി ക്ലിനിക്സ് ആൻഡ് അഗ്രിബിസിനസ് സെന്റർ നടത്തുന്ന പരിശീലനത്തിന് ഈ മാസം 31 വരെ അപേക്ഷിക്കാം. കൃഷിബിരുദമോ കൃഷി ഡിപ്ലോമയോ ജീവശാസ്ത്ര ബിരുദമോ ഉള്ളവർക്കും പ്ലസ്ടൂ വിന് കൃഷി അനുബന്ധ വിഷയം പഠിച്ചവർക്കും അപേക്ഷിക്കാം. രണ്ടു മാസത്തെ പരിശീലനം കഴിഞ്ഞ് സംരംഭം തുടങ്ങാൻ ആഗ്ര ഹിക്കുന്ന വ്യക്തികൾക്ക് പ്രോജക്ട് ചെലവിന്റെ അടിസ്ഥാന ത്തിൽ 20 ലക്ഷം രൂപ വരെയും സംഘങ്ങൾക്ക് ഒരു കോടി രൂപ വരെയും വായ്പ ലഭ്യമാക്കും. ഫോൺ: 0466–2212228, 0466–2212275 

 

കാഡ്സ് ഫെസ്റ്റ്– വിത്തുത്സവം 

 

െതാടുപുഴയിലെ കാഡ്സും ആത്മയും എംജി സർവകലാശാല യും ചേര്‍ന്ന് ഗ്രീന്‍ഫെസ്റ്റ്– വിത്തുമഹോത്സവം ഏപ്രില്‍ 22മു തല്‍ മേയ് 2വരെ െതാടുപുഴ മുനിസിപ്പല്‍ െമെതാനിയിലും മേയ് 3 മുതല്‍ 13വരെ എറണാകുളം ആലിന്‍ചുവട്ടിലുള്ള കാഡ്സ് ബസാറിലും നടത്തുന്നു. ഇതിനൊപ്പം മാമ്പഴമേള, എഗ്ഫെസ്റ്റ് എന്നിവയുമുണ്ട്. എന്‍ജിനീയറിങ്, പോളിടെക്നിക് വിദ്യാര്‍ഥി കളുടെ കാര്‍ഷികാധിഷ്ഠിത കണ്ടുപിടിത്തങ്ങള്‍ക്ക് മത്സരമൊ രുക്കുന്ന മേളയില്‍ അവയ്ക്കു വിപണനസൗകര്യവുമുണ്ട്. ‘െജെവകൃഷി– വിത്തുമുതല്‍ വിപണനംവരെ’ എന്ന വിഷയ ത്തില്‍ കര്‍ഷകര്‍ക്ക് പത്തു ദിവസത്തെ സര്‍ട്ടിഫിക്കറ്റ് കോ ഴ്സും നടത്തും. കാര്‍ഷിക– അനുബന്ധ വിഷയങ്ങളില്‍ പത്തു സെമിനാറുകളുമുണ്ട്. ഫോണ്‍: 04862 223717, 9847413168 (എറണാകുളം), 90484778522(തൊടുപുഴ). 

 

മധുര കാർഷികമേള 

 

തമിഴ്നാട് കാർഷിക സർവകലാശാല, ഐ.സി.എ.ആർ, തമിഴ് നാട് വെറ്ററിനറി സർവകലാശാല, അഗ്രികൾച്ചറിസ്റ്റ്സ് / പൗൾ ട്രി ഫാർമേഴ്സ് അസോസിയേഷൻ എന്നിവ ചേർന്ന് മധുര തമുക്കം ഗ്രൗണ്ടിൽ ഈ മാസം 8 മുതൽ 10 വരെ അഗ്രി എക്സ്പോ നടത്തുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com