ADVERTISEMENT

വെള്ളരിക്കുണ്ട്∙ വേനലിന്റെ കാഠിന്യം വർധിച്ചതോടെ നെൽകൃഷിയും  കരിഞ്ഞുണങ്ങുന്നു. വാഴ, പച്ചക്കറിത്തോട്ടങ്ങളും  ഇതിനകം പൂർണമായി നശിച്ചു.  കറയില്ലാത്തതിനാൽ മലയോരത്ത് റബർ ടാപ്പിങ് നിർത്തി. സ്വന്തമായി ടാപ് ചെയ്യുന്നവർ പോലും റബറിനെ കൈവിട്ടു. ഇതോടെ സാമ്പത്തിക പ്രതിസന്ധി ഇരട്ടിച്ചു. കൊടും ചൂടിൽ തോടുകളും കിണറുകളും വറ്റിവരണ്ടതോടെ ബളാൽ കുഴിങ്ങാട്ടെ തലയില്ലത്ത് അബ്ദുൽഖാദറുടെ 1 ഏക്കർ പുഞ്ചക്കൃഷി പാടെ നശിച്ചു.

 

 

പകുതി മൂപ്പാകാത്ത നെൽവയൽ  വരണ്ട് വിണ്ടുകീറി കിടക്കുകയാണ്.  മലയോര പഞ്ചായത്തുകളിൽ പുഞ്ചക്കൃഷിയിറക്കുന്ന ഏക കർഷകനാണ് അബ്ദുൽഖാദർ. ബാങ്ക് വായ്പയെടുത്താണ് നെൽക്കൃഷി നടത്തിയത്. കരിഞ്ഞുണങ്ങിയതിന് പുറമെ കാട്ടു പന്നികളുടെ വിളയാട്ടവും നെൽക്കൃഷിക്ക് കനത്ത നഷ്ടമാണ് വരുത്തിയത്. കൃഷിഭവനിൽ നിന്നും നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com