ADVERTISEMENT

നിലമ്പൂർ ∙ സൂര്യകാന്തി കൃഷിയിൽ നേട്ടം കൊയ്ത് മണലോടി കോലാർ വീട്ടിൽ ഭാസ്കരൻ. മുതുകാടുള്ള ഒരേക്കർ സ്ഥലത്ത് തെങ്ങിനും വാഴയ്ക്കും ഇടയിലാണ് പച്ചക്കറിക്കൊപ്പം സൂര്യകാന്തിയും കൃഷി ചെയ്തത്.

 

നിലമ്പൂർ പാട്ടുത്സവ നഗരിയിയിൽ നിന്ന് ജനുവരിയിൽ കൗതുകത്തിനാണ് ഹൈബ്രീഡ് വിത്തു വാങ്ങിയത്. വാരം കീറി തടമെടുത്ത് വിത്തു പാകി. തുള്ളി നനയായി ജലസേചനം നൽകി. ഈ മാസം ആദ്യം പൂവിട്ടു തുടങ്ങി. 

 

വെണ്ട, പാവൽ, കാപ്സിക്കം, പയർ തുടങ്ങിയവയ്ക്കിടയിൽ സൂര്യകാന്തി പൂക്കൾ തലയുയർത്തി നിൽക്കുന്നത് കൗതുകക്കാഴ്ചയാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com