ADVERTISEMENT

നീണ്ട കാത്തിരിപ്പിനു ശേഷം ദേശീയ റബർനയത്തിന്റെ കരടുരൂപം പ്രസിദ്ധീകരിച്ചപ്പോൾ കേരളത്തിലെ റബർ കൃഷിക്കാർക്ക് വീണ്ടും നിരാശ മാത്രം. വിലത്തകർച്ച മൂലം പ്രതിസന്ധിയിലായ അവർക്ക് വരുമാനം ഉറപ്പുവരുത്തുന്നതിനോ നഷ്ടപ്പെട്ട ഉൽപാദനം തിരികെപ്പിടിക്കുന്നതിനോ വ്യക്തമായ നിർദേശങ്ങൾ പുതിയ നയത്തിലില്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

 

ഇൻഷുറൻസ്, താങ്ങുവില, ഉൽപാദന സബ്സിഡി എന്നിവയൊക്കെ നൽകുമെന്ന് പരാമർശിക്കുന്നുണ്ടെങ്കിലും എങ്ങനെയെന്നോ എത്രമാത്രമെന്നോ വ്യക്തമാക്കിയിട്ടില്ല. അതേസമയം വിപണിയിൽ കൃഷിക്കാർക്ക് കരുത്ത് പകർന്നിരുന്ന ഷീറ്റ് റബറിൽനിന്നു ബ്ലോക്ക് റബറിലേക്ക് അവരെ മാറ്റാൻ ശ്രമിക്കുമെന്നും നയത്തിലുണ്ട്. നിലവിലുള്ള അടിസ്ഥാനസൗകര്യങ്ങൾ ഉപേക്ഷിച്ചുവേണം ഇതുനടപ്പാക്കാൻ. പരമ്പരാഗത കൃഷിമേഖലയായ കേരളത്തിലും തമിഴ്നാട്ടിലും ഭൂമി ലഭ്യമല്ലാത്ത സാഹചര്യത്തിൽ വടക്കുകിഴക്കൻ മേഖലയിലെ കൃഷിക്കായിരിക്കും ഇനി പ്രോത്സാഹനമെന്നും നയം വ്യക്തമാക്കുന്നു. 

 

എന്നാൽ ഉൽപാദനക്ഷമത കൂടുതലുള്ള പരമ്പരാഗതമേഖലയിൽ നിലവിലുള്ള കൃഷി ആദായകരമായി തുടരുന്നതിനെക്കുറിച്ച് നയം നിശ്ശബ്ദമാണ്. ഇവിടെ ഉൽപാദിപ്പിക്കുന്ന റബറിനെ ഇന്ത്യൻ നാച്ചുറൽ റബർ എന്ന ബ്രാൻഡിൽ കയറ്റുമതി ചെയ്യുമെന്നും നയത്തിൽ സൂചിപ്പിച്ചിട്ടുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com