ADVERTISEMENT

ചോറ്റാനിക്കര ∙ മങ്ങാട്ടുശേരിൽ വീടിന്റെ മുറ്റത്ത് മധുരത്തിന്റെ മുന്തിരിക്കുലകൾ കായ്ച്ചു.  തണുപ്പിന്റെ മേലാപ്പുള്ളിടത്തുമാത്രമല്ല വേനൽ ചൂടേറ്റും മുന്തിരിച്ചെടികൾ വളരുകയും കായ്ക്കുകയും ചെയ്യുമെന്നു തെളിയിച്ചിരിക്കുകയാണ് കുരീക്കാട് ഗാന്ധിനഗർ മങ്ങാട്ടുശേരിൽ ദിപിൻ-വിനി ദമ്പതികൾ. 2 വർഷം മുൻപ് ഉത്സവപ്പറമ്പിൽ നിന്നും വാങ്ങി നട്ട മുന്തിരിത്തൈയാണ് ഇന്ന് വീട്ടുമുറ്റത്തു വളർന്നു പന്തലിച്ചു മധുരമുന്തിരി കുലകളായി അഴകുപരത്തുന്നത്.

പൂർണമായും ജൈവരീതിയിൽ സംരക്ഷിച്ച ചെടിയിലെ മുന്തിരിക്കുലകൾ പഴുത്തതോടെ രാവിലെ തന്നെ കിളികളും വീട്ടിൽ വിരുന്നെത്തിത്തുടങ്ങി. ചെടി നട്ട് ആദ്യ വർഷം തന്നെ മുന്തിരി കായ്ച്ചെങ്കിലും കാര്യമായ വിളവുണ്ടായിരുന്നില്ല. എന്നാൽ ഇക്കുറി പടർന്നു പന്തലിച്ച ചെടിയിൽ കുലകൾ നിറഞ്ഞിട്ടുണ്ട്. ദിപിന്റെ താൽപര്യത്തെ തുടർന്നാണു വീട്ടിൽ മുന്തിരിച്ചെടി നട്ടുപിടിപ്പിച്ചത്.

ഒഴിവുസമയങ്ങളിൽ പരിചരണവും ദിപിൻ തന്നെ ഏറ്റെടുക്കും. വിനിയ്ക്കാണ് സംരക്ഷണ ചുമതല. മകൾ അവന്തികയും അമ്മയെ സഹായിക്കും. വിളവെടുക്കുന്ന മുന്തിരികൾ ബന്ധുക്കൾക്കും അയൽക്കാർക്കും നൽകുകയാണ് പതിവെന്നു വിനി പറഞ്ഞു. മുന്തിരിക്കു പുറമെ മുസംബി, റംബൂട്ടാൻ, മുള്ളാത്ത, പേര, മാവ്, റൂബിക്ക തുടങ്ങിയവയും വീടിരിക്കുന്ന നാലര സെന്റ് സ്ഥലത്ത് ഇവർ നട്ടുവളർത്തുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com