ADVERTISEMENT

കുരുമുളകിന് വില അൽപം കുറവാണെങ്കിലും ദീർഘകാല വിളയായി കണക്കാക്കിയാൽ ആദായകരം തന്നെ. സമ്മിശ്ര വിളയായി നടത്തിയാൽ കുരുമുളക് കൃഷി നഷ്ടമല്ല. കമുകിൽ കുരുമുളക് പടർത്തിയാൽ മികച്ച വിളവ് ലഭിക്കും. അടയ്ക്കയുടെയും കുരുമുളകിന്റെ ആദായം ഒന്നിച്ചെടുത്താൽ ഈ കൃഷി നഷ്ടമാണെന്നു പറയാനാവില്ല. തുറസായ സ്ഥലത്തു വേണം 2 വിളകളും ഒന്നിച്ച് കൃഷി ചെയ്യേണ്ടത്.

 

കുരുമുളകിനു ദ്രുതവാട്ട സാധ്യതയുള്ളതിനാൽ മുൻകരുതലെടുക്കണം. ദ്രുതവാട്ടം വന്ന് ഉണങ്ങിയതും കേടുന്നതുമായ വള്ളികൾ മുറിച്ചുമാറ്റി തീയിട്ടു നശിപ്പിക്കണം. ട്രൈക്കോഡെർമ ഒരു കിലോഗ്രാം വേപ്പിൻപിണ്ണാക്ക് 10 കിലോഗാം, ഉണക്കിപ്പൊടിച്ച ചാണകം 100 കിലോ എന്നിവ കൂട്ടിക്കലർത്തി തണലുള്ളതും വെള്ളം കയറാത്തതുമായ സ്ഥലത്ത് രണ്ടാഴ്ചയിടണം. ഇടയ്ക്ക് ഇളക്കി കൊടുക്കുകയും വെള്ളം തളിക്കുകയും വേണം. അതിനു ശേഷം ഈ മിശ്രിതം ചെടിയുടെ ചുവട്ടിൽ ചേർത്തുകൊടുത്താൽ വാട്ടരോഗം പ്രതിരോധിക്കാം. 

 

കുരുമുളകിന് 2 വർഷത്തിലൊരിക്കൽ ഒരു ചുവടിന് 500 ഗ്രാം വീതം കുമ്മായം ചേർത്തുകൊടുക്കണം. വേര് പൊട്ടാത്തവിധം മുപ്പല്ലികൊണ്ട് മണ്ണിളക്കി വേണം കമ്മായം ചേർക്കുന്നത്. മണ്ണിനു നനവുണ്ടെങ്കിൽ ഒരു കൊടിക്ക് 10 കിലോഗ്രാം വീതം ജൈവവളം നൽകാം. ഇത് അഴുകിചേരുന്നതോടെ 55 ഗ്രാം .യൂറിയയും 125 ഗ്രാം റോക്ക് ഫോസ്ഫേറ്റും 125 ഗ്രാം പൊട്ടാഷും ഇട്ടുകൊടുക്കണം. 

 

ആന്തൂറിയം

 

ആന്തൂറിയം രോഗം വരാതെ സൂക്ഷിക്കുന്നതിന് മഴക്കാലത്തിനു മുൻപ് പഴയതും അധികമുള്ളതുമായ ഇലകൾ കളഞ്ഞ് ചെടി വൃത്തിയാക്കണം. നല്ല വളർച്ച കിട്ടുന്നതിനും കൂടുതൽ പൂവ് ഉണ്ടാകുന്നതിനും ഇതു നല്ലതാണ്. കൂടാതെ സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ കലക്കി ചെടികളിൽ തളിച്ചും ചുവട്ടിൽ ഒഴിച്ചും കൊടുക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com