ADVERTISEMENT

സ്വാഭാവിക പ്രകൃതിയിലെ ഈച്ച തന്നെയാണ് ബ്ലാക്ക് സോൾജിയർ ഫ്ലൈ. ഇരുന്നാലും പറന്നാലുമൊക്കെ സൈനികനെ പോലെ ജാഗ്രതയോടെയുള്ള നിൽപും ചലനവുമാണ് ബിഎസ്എഫ് അല്ലെങ്കിൽ കറുത്ത പട്ടാളം എന്ന വിശേഷണം കിട്ടാൻ കാരണം. 

 

bsf

പ്രവർത്തനക്ഷമമായ വായോ കുടൽമാലകളോ ഇല്ല. ആഹാരത്തിൽ വന്നിരിക്കുകയോ സാംക്രമിക രോഗങ്ങൾ പരത്തുകയോ ഇല്ല. ഇണചേർന്നാൽ അപ്പോൾ തന്നെ ആണീച്ച ചത്തുവീഴും. മുട്ടയിടുന്നതോടെ പെണ്ണീച്ചയും ചാവും. ഈച്ചയായി കേവലം 5 ദിവസം മാത്രം ജീവിതദൈർഘ്യമുള്ള ഇവയ്‌ക്ക് അനുയോജ്യമായ അന്തരീക്ഷ താപവും ആർദ്രതയും മാത്രം മതി ജീവിക്കാൻ.

 

∙ഈച്ചകളിൽ ഏറ്റവും ഉയർന്ന തീറ്റ പരിവർത്തന ശേഷിയുള്ളവരാണ് ബ്ലാക് സോൾജിയർ ഫ്ലൈ.

 

∙മനുഷ്യരുടെ ആഹാരം തീരെ വേണ്ട സോൾജിയർ ഈച്ചകൾക്ക്

 

∙ഒരു തരത്തിലും രോഗം പരത്തില്ല

 

∙രോഗഹേതുക്കളായ സാൽമൊണല്ല, ഇ–കോളി ബാക്‌ടീരയകളെ ദഹിപ്പിക്കാൻ ശേഷിയുണ്ട്.

 

∙മറ്റ് ഈച്ചകളുമായി മത്സരിച്ച് അവരുടെ പ്രജനനസാധ്യത കൂടി ഇല്ലാതാക്കും

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com