ADVERTISEMENT

ബ്ലാക് സോൾജിയർ ഈച്ചകളെ പ്രകൃതിയിൽ നിന്ന് കണ്ടെത്തി അവയുടെ ജീവിത ചക്രം വ്യവസ്ഥാപിതമാക്കുന്നതിൽ വർഷങ്ങളായി പരിശ്രമിക്കുന്നയാളാണ്  എന്റമോളജിസ്റ്റായ പ്രഫ. നീൽ ബിറിൽ. 

 

തേയില കയറ്റുമതിയുമായി ബന്ധപ്പെട്ട് ന്യൂസീലൻഡിൽ എത്തിയ കൊല്ലം പത്തനാപുരം സ്വദേശി അശോക് ജോണിന് നീൽ ബിറിലിന്റെ ആശയം ഇഷ്‌ടമായി. പത്തനാപുരത്ത് സ്വന്തമായി ഫാമുകൾ നടത്തുന്ന അശോകിന്റെ കൃഷിയിടത്തിലേക്ക് പ്രഫ. നീൽ എത്തുന്നതോടെയാണ് സോൾജിയർ ഫ്ലൈയുടെ പഠനങ്ങൾ കേരളത്തിൽ സജീവമാകുന്നത്.

3 വർഷത്തെ പരീക്ഷണങ്ങൾക്കൊടുവിൽ ഇവർ ഈച്ചകളുടെ ജീവിത ചക്രത്തെ കേരളത്തിന്റെ കാലാവസ്ഥയുമായി ഇണക്കിച്ചേർത്തു. ഏതൊരു വീട്ടിലും ചെയ്യാൻ കഴിയുന്ന രീതിയിൽ ഈച്ചകളെ വളർത്തി ലാർവകളെ സൃഷ്‌ടിച്ച് മാലിന്യം തീറ്റയാക്കി മാറ്റുന്ന എൻഡോപോഡുകൾ എന്ന ചെറുപെട്ടികൾ വികസിപ്പിച്ചു.

 

അങ്കമാലിയിലെ മുട്ടക്കോഴി, ഇറച്ചിക്കോഴി ഹാച്ചറിയിലും കറുകുറ്റിയിലെ കോഴി ഫാമിലുമൊക്കെ സോൾജിയർ ഫ്ലൈ കേജുകൾ സൃഷ്‌ടിച്ചു കഴിഞ്ഞു.

 

അശോക് ജോൺ

ഫോൺ: 8867578183

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com