ADVERTISEMENT

ഒന്നാംവിള നെൽക്കൃഷി (വിരിപ്പൂ) മാത്രമല്ല, കരനെൽക്കൃഷി, ചെറുധാന്യങ്ങളുടെ കൃഷി എന്നിവയ്‌ക്കെല്ലാം തന്നെ പുതുമഴ പ്രയോജനപ്പെടുത്താം. പറമ്പുകളിലോ തെങ്ങിൻ തോപ്പുകൾക്കിടയിലോ, മറ്റുകരഭാഗങ്ങളിലോ ഒക്കെ കരനെൽക്കൃഷി ചെയ്യാം. വിത്തുമുളപ്പിച്ചും അല്ലതെയും കരനെൽ വിതയ്‌ക്കാം. പാടങ്ങളിൽ നേരിട്ടു വിതയ്‌ക്കുന്ന പൊടിവിതയാണ് സാധാരണ ചെയ്യാറ്.

 

വേനൽ മഴയോടുകൂടി കൃഷി ചെയ്യാവുന്ന ഇനങ്ങളാണ് ചെറുധാന്യങ്ങളുടെ വിഭാഗത്തിപ്പെട്ട ചാമ, തിന, റാഗി തുടങ്ങിയവ. അധിക ജലസേചനം ആവശ്യമില്ലാത്തതിനാൽ പുതുമഴ ലഭിച്ച ഉടൻ കൃഷിയിറക്കാം.

 

തെങ്ങ്, കമുക്

 

പത്താമുദയം കഴിഞ്ഞെങ്കിലും നനയ്‌ക്കുവാനും തണൽ നൽകുവാനും സൗകര്യമുണ്ടെങ്കിൽ തെങ്ങിൻ തൈ വച്ചു പിടിപ്പിക്കാം. വേനൽമഴ ലഭിച്ചതിനുശേഷം മേയ് മാസത്തിൽ നടുകയും ജലസേചനം ഉറപ്പാക്കുകയും ചെയ്‌താൽ മഴക്കാലം തുടങ്ങുമ്പോഴേക്കും വേരുകൾ പൊട്ടി വളർച്ച തുടങ്ങുവാൻ പരുവപ്പെടും.

കമുകിൻ തൈകളും  ഒന്നോ രണ്ടോ മഴ കിട്ടിക്കഴിഞ്ഞാൽ നടാൻ തുടങ്ങാം.

 

കുരുമുളക്

 

ഒന്നോ രണ്ടോ വേനൽമഴ ലഭിച്ച ഉടൻതന്നെ കുരുമുളകു വളളികൾക്കു വേണ്ട താങ്ങുകാലുകൾ നടാം. എന്നാൽ കുരുമുളക് വളളികൾ നടാൻ പറ്റിയ സമയം തിരുവാതിര ഞാറ്റുവേലയാണ്  (ജൂൺ അവസാനം മുതൽ ജൂലൈ ആദ്യ പകുതി വരെ). മുരിക്ക്, ശീമക്കൊന്ന, തണൽ കുറഞ്ഞ തേക്ക്, കാട്ടുനെല്ലി എന്നിവ താങ്ങുമരങ്ങളായി വച്ചു പിടിപ്പിക്കാം.

കിഴങ്ങുവർഗവിളകൾ

 

കുംഭക്കപ്പയും, തുലാക്കപ്പയുമാണ് സാധാരണ പ്രിയമെങ്കിലും വേനൽമഴ കിട്ടുന്ന മുറയ്‌ക്ക് മേയ് മാസത്തിലും കപ്പ നടാറുണ്ട്. കാച്ചിൽ, ചെറുകിഴങ്ങ്, ചേമ്പ് എന്നിവ വേനൽമഴ കിട്ടി കഴിഞ്ഞാൽ ഉടൻ നടാവുന്നതാണ്. 

 

ഇഞ്ചി, മഞ്ഞൾ

 

വേനൽമഴ കിട്ടിക്കഴിഞ്ഞ് കാർത്തിക ഞാറ്റുവേലയിലാണ് ഇഞ്ചി, മഞ്ഞൾ എന്നിവ നടുന്നതിന് ഏറ്റവും ഉചിതം. 

തയാറാക്കിയത് : എസ്.പി.വിഷ്‌ണു, ഫാം ഇൻഫർമേഷൻ ബ്യൂറോ. 97444442

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com