ADVERTISEMENT

നാടൻ നേന്ത്രപ്പഴത്തിന് ആലുവയിലും എറണാകുളത്തും 45 രൂപ വില കിട്ടിയപ്പോൾ കോട്ടയത്തും മഞ്ചേരിയിലും 38 രൂപയും കൽപറ്റയിൽ 27 രൂപയും മാത്രം. മറ്റു വിപണികളിൽ വരവുനേന്ത്രപ്പഴം 22–34 രൂപ നിരക്കിൽ കിട്ടാനുണ്ടായിരുന്നു. കൽപറ്റ വിപണിയിൽ മാത്രമാണ് നാടൻ ഞാലിപ്പൂവൻ, പാളയംകോടൻ, പൂവൻ, റോബസ്റ്റ പഴങ്ങൾ എത്തിയത്. ഞാലിപ്പൂവനു കൽപറ്റയിൽ 27 രൂപ കിട്ടിയപ്പോൾ മറ്റു വിപണികളിലെ വരവുകായ്കൾക്ക് 26–35 രൂപ നിരക്കിലായിരുന്നു വില. പാളയംകോടനു കൽപറ്റയിൽ 28 രൂപയും മഞ്ചേരിയിൽ 23 രൂപയും വില കിട്ടി. പെരുമ്പാവൂരും തൃശൂരും 30 രൂപയും കൽപറ്റയിൽ 28 രൂപയുമായിരുന്നു നാടൻ പൂവൻപഴത്തിന്റെ വില. 

 

എന്നാൽ മറ്റു വിപണികളിൽ വരവുപൂവൻകായ്കൾ 36–50 രൂപ നേടി. റോബസ്റ്റയ്ക്ക് കൽപറ്റയിൽ 14 രൂപയും മഞ്ചേരിയിൽ 17 രൂപയുമായിരുന്നു വില. നാടൻ ഇനം അപ്രത്യക്ഷമായ വിപണിയിൽ വരവുവെണ്ടക്കായ്ക്ക് 24–30 രൂപയായിരുന്നു വില. കോട്ടയത്ത് നാടൻപാവയ്ക്കയുെട വില എന്നും ഉയർന്നുതന്നെ– 68 രൂപ. അതേസമയം മറ്റ് വിപണികളിൽ നാടൻ പാവക്കായ്ക്ക് 40–60 രൂപ മാത്രം. ചാലയിൽ 60 രൂപയും തലശ്ശേരിയിൽ 50 രൂപയും ആലപ്പുഴയിൽ 48 രൂപയും മഞ്ചേരിയിൽ 45 രൂപയും കൽപറ്റയിൽ 40 രൂപയുമാണ് പാവയ്ക്കാ നേടിയത്. ഇഞ്ചിക്ക് കൊല്ലത്ത് 100 രൂപയായി രുന്നു വില. ആലപ്പുഴ, ചാല, മഞ്ചേരി വി പണികളിൽ 90 രൂപയും കോട്ടയത്ത് 85 രൂ പയും കൽപറ്റയിൽ 70 രൂപയും ഇഞ്ചി നേടി. പച്ചമാങ്ങയ്ക്ക് കൽപറ്റയിലും തലശ്ശേരിയിലും 30 രൂപ കിട്ടിയപ്പോൾ ആലപ്പുഴ യിലും കൊല്ലത്തും പകുതി വില മാത്രം– 15 രൂപ. കോട്ടയത്ത് 24 രൂപയും ചാലയിൽ 25 രൂപയും എറണാകുളത്ത് 20 രൂപയും രേഖപ്പെടുത്തി.

 

നാടൻ കോവക്കായ്ക്ക് കോട്ടയത്തും മഞ്ചേരിയിലും 32 രൂപയും ആലപ്പുഴ യിൽ 28 രൂപയും നേടി. പൈനാപ്പിളിനു തലശ്ശേരിയിൽ 55 രൂപയും ചാലയിലും എറണാകുളത്തും 52 രൂപയും ആലുവയിൽ 46 രൂപയും ആലപ്പുഴയിലും കൽപറ്റയിലും 44 രൂപയും പെരുമ്പാവൂരിൽ 40 രൂപയും രേഖപ്പെടുത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com