ADVERTISEMENT

രാജ്യാന്തരവിപണിയിലെ ചില നീക്കങ്ങൾ മൂലം റബർവില ഇനിയും താഴാൻ സാധ്യത. മുഖ്യ റബർ ഉൽപാദകരാജ്യങ്ങളായ തായ് ലൻഡും മലേഷ്യയും ഇന്തൊനീഷ്യയും ചേർന്ന് ഏർപ്പെടുത്തിയിരുന്ന ഉൽപാദന നിയന്ത്രണം പിൻവലിച്ചതാണ് സാഹചര്യം വഷളാക്കുന്നത്. മൂന്നര ലക്ഷം ടൺ ഉൽപാദനം കുറയ്ക്കാനുള്ള തീരുമാനം കഴിഞ്ഞ ഡിസംബറിലായിരുന്നു. ഈ നിയന്ത്രണം മാർച്ച് 31 ന് അവസാനിച്ചതിനെ തുടർന്ന് വിപണിയിൽ റബർലഭ്യത വർധിക്കുന്ന സാഹചര്യമൊരുങ്ങിയിട്ടുണ്ട്.

 

പ്രമുഖ ഉൽപാദകരാജ്യങ്ങളിൽ നിന്ന് കൂടുതലായി റബർ എത്തുന്നതോെട വില കുറയാൻ കാത്തിരിക്കുകയാണ് വിപണി. കടുത്ത ചൂട് മൂലം ഉൽപാദനം ഏറക്കുറെ നിലയ്ക്കുകയും ഉപഭോഗം 1.3 ശതമാനം വർധിക്കുകയും ചെയ്തിട്ടും വില അമിത മായി ഉയരാത്തതിനു കാരണവും ഇതു തന്നെ.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com