ADVERTISEMENT

കർഷകർക്കും സ്ഥാപനങ്ങൾക്കും കശുമാവ് തൈകൾ നല്‍കുന്നതിന് സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസി ഓൺലൈൻ റജിസ്ട്രേഷൻ ആരംഭിച്ചു. കർഷകർക്ക് www. kasumavukrishi.org എന്ന വെബ്ബ്സൈറ്റിലൂടെ റജിസ്റ്റർ ചെയ്യാം. അപേക്ഷാഫോം സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്തോ ജില്ലാ ഫീൽഡ് ഓഫിസറിൽനിന്നു വാങ്ങിയോ പൂരിപ്പിച്ച് അയയ്ക്കാം. അപേക്ഷ ഈ മാസം 30ന് മുൻപ് കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിയുടെ ഹെഡ് ഓഫിസിലോ ഫീൽഡ് ഓഫിസർക്കോ സമർപ്പിക്കണം.

ഫോൺ: 0474–2760456, 9496046000 / 9496047000

കുരുമുളകുതൈകൾ

പന്നിയൂർ കുരുമുളക് ഗവേഷണകേന്ദ്രത്തിൽ തൈകൾ വിൽപനയ്ക്ക്. ഫോൺ : 0460–2227287

കൊക്കോ തൈകൾ

കേരള കാർഷിക സർവകലാശാല വെള്ളാനിക്കര കൊക്കോ ഗവേഷണകേന്ദ്രത്തിൽ സങ്കരയിനം തൈകൾ കിട്ടും. ഫോൺ: 0487 2438451

നാടൻ കോഴികൾ

ഒരു ദിവസം പ്രായമുള്ള തലശ്ശേരി നാടൻ കോഴികൾ, കഴുത്തിൽ പൂടയില്ലാത്ത കോഴികൾ (naked neck)എന്നിവയുടെ ബുക്കിങ്ങും വിൽപനയും ചെങ്ങന്നൂർ സെൻട്രൽ ഹാച്ചറിയിൽ. ഒരു ദിവസം പ്രായമുള്ള അലങ്കാരക്കോഴിക്കുഞ്ഞുങ്ങൾക്ക് 80 രൂപ. ഫോൺ: 0479–2457778

കോഴിക്കുഞ്ഞുങ്ങള്‍

ഒരു ദിവസം പ്രായമുള്ള ബിവി 380 ഇനം കോഴിക്കു ഞ്ഞുങ്ങള്‍ കെപ്കോയില്‍ വില്‍പനയ്ക്ക്. ഫോണ്‍(തിരുവനന്തപുരം): 9495000915, മാള– 9495000919, കൊട്ടിയം– 9495000918

കാഡ്‌സ് ‘പച്ചക്കുടുക്ക’ 

വിദ്യാര്‍ഥികളിൽ കാർഷിക താല്‍പര്യമുണ്ടാക്കുന്ന തിനു തൊടുപുഴ കാഡ്സ് നടത്തുന്ന ‘പച്ചക്കുടുക്ക’ പദ്ധതിയിലേക്ക് സ്കൂളുകളിൽനിന്ന് അപേക്ഷ ക്ഷ ണിച്ചു. സ്കൂളിലെത്തി കാർഷികോൽപന്നങ്ങൾ സം ഭരിക്കുകയും വില കുട്ടികളുടെ ബാങ്ക് അക്കൗണ്ടിൽ നി ക്ഷേപിക്കുകയും ചെയ്യും. ഫോണ്‍: 9847413168 (ആന്റണി കണ്ടിരിക്കൽ, പ്രസിഡന്റ്).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com