ADVERTISEMENT

പുൽപള്ളി ∙ ഇഞ്ചിവില റെക്കോർഡിലെത്തി. 60 കിലോഗ്രാമിന്റെ ഒരു ചാക്ക് ഇഞ്ചി ഇന്നലെ  വിറ്റത് 10,500 രൂപയ്ക്കാണ്. 6 വർഷം മുൻപ്  9,500 രൂപയായിരുന്നതാണ് ഇതിനു മുൻപുള്ള ഏറ്റവും ഉയർന്ന വില. എച്ച്ഡി കോട്ട മാർക്കറ്റിൽ കഴിഞ്ഞ 2 ദിവസവും 10,000 മുതൽ 10,500 രൂപ വരെ കച്ചവടം നടന്നു. ഇഞ്ചി ലഭ്യത കുറഞ്ഞതാണു വില ഉയരാൻ കാരണം. സീസൺ ആരംഭത്തിൽ 1800 രൂപയായിരുന്നു വില. 2 മാസം മുൻപ് 5,000 ആയി. പിന്നീട് പടിപടിയായി ഉയർന്നാണു വില 10,500 രൂപയിലെത്തിയത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com