ADVERTISEMENT
പാലക്കാട് ജില്ലയിലെ വിളയൂർ പഞ്ചായത്തിൽ 33 ഏക്കർ സ്ഥലത്ത് നടപ്പിലാക്കിയ ശാസ്ത്രീയ നെൽക്കൃഷിയുടെ വിജയം നെൽക്കർഷകർക്കാകെ പാഠമാണ്.

വിളവൂരിൽ ചെയ്തത്:

∙മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തിൽ വളപ്രയോഗം തീരുമാനിച്ചു

 ∙മഗ്നീഷ്യത്തിന്റെ കുറവുണ്ടായിരുന്നതിനാൽ രാസവളത്തോടൊപ്പം മഗ്നീഷ്യം സൾഫേറ്റും ചേർത്തു.

∙ഫെറമോൺ കെണികൾ, ട്രൈക്കോഗ്രമ മുട്ടക്കാർഡുകൾ, സ്യൂഡോമോണാസ് ഫ്ലൂറസൻസ, ട്രൈക്കോഡെർമ എന്നിവ ഉപയോഗിച്ചു

∙വെള്ളം വാർക്കൽ പ്രയാസമുള്ള പാടങ്ങളിൽ കരിഓയിൽ അറക്കപ്പൊടിയിൽ കലർത്തി

∙പാടത്ത് വിതറി വെള്ളം വാർക്കൽ തീരെ അസാധ്യമായ പാടങ്ങളിൽ മാത്രം കീടനാശിനി പ്രയോഗം നടത്തി.

∙കർഷകരുടെ കൂട്ടായ പ്രവർത്തനം കൊണ്ട് കെണികളും മുട്ടക്കാർഡും വച്ചു.

∙മൂന്നിടങ്ങളിലായി ഞാറ്റടി തയാറാക്കി. സ്യൂഡോമോണാസ് വിത്തിൽ പുരട്ടുകയും പറിച്ചു നടുമ്പോൾ വേരിൽ മുക്കുകയും ചെയ്തു.

 ∙ഓലചുരുട്ടിയുടെ ആക്രമണം ഉണ്ടായപ്പോൾ ആ ഭാഗങ്ങളിൽ മാത്രം മിത്ര ബാക്ടീരിയ അടങ്ങിയ ഉൽപന്നം തളിച്ചു.

 ∙വരരമ്പിൽ ചെണ്ടുമല്ലിയും പയറും നട്ടത് മിത്രകീടങ്ങളെ ആകർഷിച്ചു.

 ∙വരമ്പുകളിൽ പാടത്തെ വെള്ളം ഉപയോഗിച്ചുതന്നെ പച്ചക്കറി കൃഷി നടത്തി പുറവരമ്പുകളിൽ മത്തൻ, കുമ്പളം എന്നിവ കൃഷി ചെയ്തു.

∙ ഇടവരമ്പുകളിലെ വീതിയുള്ള മൂലകളിൽ പന്തലിട്ട് ചുരക്കയും കോവലും പടർത്തി.

∙മനുഷ്യനും മണ്ണിനും പരിസ്ഥിതിക്കും നാശം വരുത്താതെ വിജയകരമായി നെൽക്കൃഷി ചെയ്യാൻ സാധിക്കുമെന്ന് ഈ കർഷകരുടെ അനുഭവം സാക്ഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com