ADVERTISEMENT

മഞ്ചേരി∙ ആനക്കയത്തെ കാർഷിക ഗവേഷണ കേന്ദ്രത്തിലെ എസ്റ്റേറ്റിൽ വളരുന്നത് 20 ഇനം ചക്കകൾ. തേൻ വരിക്ക, മുട്ടം വരിക്ക, സിംഗപ്പൂർ ജാക്ക്, സിന്ധൂര്, ചുവന്ന വരിക്ക, ചെമ്പരത്തി, ഗംലെസ് ചക്ക  തുടങ്ങിയവയാണ് പ്രധാനപ്പെട്ടവ.  വിവിധയിടങ്ങളിൽനിന്നു കൊണ്ടുവന്നതും പ്രാദേശികമായി ബഡ് ചെയ്തു ഉണ്ടാക്കിയ പ്ലാവിനങ്ങൾ വേറെയുമുണ്ട്.

 

കാൽനൂറ്റാണ്ടിനു മുൻപ് കശുവണ്ടി എസ്റ്റേറ്റ് വഴി മാറിയാണ് പ്ലാത്തോട്ടം ഉയർന്നത്. 10 വർഷം മുൻപാണ് തൈകൾ നട്ടത്. ഒന്നര ഏക്കർ സ്ഥലത്ത് 4 മീറ്റർ വ്യത്യാസത്തിലാണ് പ്ലാവ് വളർത്തുന്നത്. 6 മാസം വരെ മാസം ചക്ക ലഭിക്കും.  മൂല്യവർധിത വർധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്നതിനായി ഒട്ടേറെ ആളുകളാണ്  ചക്ക വാങ്ങാൻ എത്തുന്നത്. 

 

കിട്ടാനില്ല...

 

കോട്ടയ്‍ക്കൽ∙ ചക്കയ്‍ക്കു വില കൂടിയെങ്കിലും ആവശ്യത്തിനു കിട്ടാനില്ല എന്നതാണ് അവസ്‍ഥ. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വിളവിൽ വൻ കുറവാണ് ‌ഇത്തവണയെന്ന് കർഷകർ പറയുന്നു. കാലാവസ്‍ഥാ വ്യതിയാനമാണ് കാരണമായി പറയുന്നത്. അതേസമയം, കഴിഞ്ഞ വർഷം ഒന്നിന് 15 മുതൽ 25 വരെ വിലയുണ്ടായിരുന്ന സ്‍ഥാനത്ത് ഇക്കുറി 50 മുതൽ 60 രൂപ വരെ നൽകിയാണ് കച്ചവടക്കാർ ചക്ക വീടുകളിൽനിന്നു ശേഖരിക്കുന്നത്. മുംബൈ, ഈറോഡ് തുടങ്ങിയ സ്‍ഥലങ്ങളിൽ ആവശ്യക്കാർ ഏറെയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com