ADVERTISEMENT

ഒട്ടേറെ ഔഷധ ഗുണങ്ങൾ നിറഞ്ഞ മൊട്ടാബ്ലി (ഞൊട്ടക്ക) എന്നറിയപ്പെടുന്ന കാട്ടു പഴം കാന്തല്ലൂരിൽ സുലഭം. വിദേശ രാജ്യങ്ങളിൽ മികച്ച വിലയും ഔഷധമൂല്യവുമുള്ള ഈ പഴം കാന്തല്ലൂർ, മറയൂർ മേഖലകളിലെ കാലാവസ്ഥയിൽ നന്നായി വളരാറുണ്ട്. പാഴ്ചെടികളുടെ പട്ടികയിൽപ്പെടുത്തിയ ഈ ചെടിയുടെ പഴത്തിന് ഒന്നിന് 17 രൂപയാണ് വില. യു.എ.ഇയിൽ 10 എണ്ണത്തിന്റെ ഒരു പാക്കറ്റിന് ഒൻപത് ദിർഹവുമാണ് വില.

 

ശീതകാല പഴം, പച്ചക്കറി ഉൽപാദിക്കുന്ന കർഷകർക്ക് പുതിയ കാർഷിക സാധ്യതകളാണ് തുറക്കുന്നത്. തെക്കൻ കേരളത്തിൽ ഞൊട്ടാഞൊടിയൻ എന്ന് വിളിക്കുന്ന കാട്ട് ചെടിപഴത്തിന് കേരളത്തിൽ തന്നെ വിവിധ പേരുകളാണ്.  മൊട്ടാബ്ലി, മുട്ടാംബ്ലിങ്ങ, ഞൊറിഞ്ചൊട്ട, മുട്ടമ്പുളി, ഞൊട്ടയ്ക്ക എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്ന ഈ പഴത്തിന്റെ ശാസ്ത്രീയ നാമം ഫൈസിലിസ് മിനിമ എന്നാണ്. ഇംഗ്ലിഷിൽ ഗോൾഡൻബെറി എന്നാണ് അറിയപ്പെടുന്നത്.

 

ജീവകം എ,സി , ഇരുമ്പ്, പോളിഫിനോൾ, കാരോടിനോയിഡ്, കാത്സ്യം, ഫോസ്ഫറസ്, കൊഴുപ്പ്, കലോറി എന്നിവയാൽ സമൃദ്ധമായതിനാൽ   ശരീര വളർച്ചയ്ക്കും ബുദ്ധിവികാസത്തിനും മുതൽ വൃക്കരോഗത്തിനും മൂത്രതടസ്സത്തിനും വരെ ഈ പഴം ഉത്തമമാണ്. അതിനാൽ തന്നെ കായികതാരങ്ങൾ ഹെൽത്ത് സപ്ലിമെന്റായി ഇത് ഉപയോഗിക്കുന്നു.  

 

അഞ്ചുനാട് മേഖലയിൽ മഴക്കാലത്താണ് ഈ ചെടി മുളയ്ക്കുന്നതും പൂക്കുന്നതും കായ്ക്കുന്നതും.  ഈ പഴത്തിന്റെ മികച്ച വിലയും വിപണ സാധ്യതയും പ്രദേശത്തെ കർഷകർക്ക് പുതിയ അവസരങ്ങൾ ഒരുക്കുമെന്നതിനാൽ കൃഷിവകുപ്പ് ഇടപെട്ട് ശാസ്ത്രീയമായി  വിപണനാടിസ്ഥാനത്തിൽ വ്യാപകമായി കൃഷിചെയ്യാനുള്ള സൗകര്യമൊരുക്കിയാൽ കർഷകർക്ക് പുത്തൻ വഴിയൊരുങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com