ADVERTISEMENT

സീറോ ബജറ്റ് കൃഷി രീതിയിലൂടെ പാഷൻ ഫ്രൂട്ട് കൃഷിയിൽ വിജയം നേടിയ രാജാക്കാട്, മധുരമറ്റത്തിൽ സദാശിവൻ ചെലവില്ലാ കൃഷി രീതിയുടെ പ്രചാരകനാണ് . ഹോർട്ടികൾചർ മിഷന്റെയും കൃഷി വകുപ്പിന്റെയും സഹായത്തോടെയാണ് സദാശിവൻ വർഷങ്ങൾക്ക് മുൻപ് പഴയവിടുതിയിലെ ഒരേക്കർ സ്ഥലത്ത് പാഷൻഫ്രൂട്ട് കൃഷി ആരംഭിച്ചത്. 

 

ഏലവും കുരുമുളകും വിളയുന്ന ഹൈറേഞ്ചിലെ കാർഷിക മേഖലയ്ക്ക് ഇത് പുതുമയുള്ള കൃഷി രീതിയായിരുന്നു. ജൈവ, രാസ വളങ്ങൾ ഒഴിവാക്കി ചെലവില്ലാ കൃഷി രീതിയാണ് സദാശിവൻ പിന്തുടർന്നത്. നാടൻ പശുവിന്റെ ചാണകവും മൂത്രവും ശർക്കരയും പയർ വർഗങ്ങളും ഉപയോഗിച്ച് നിർമിക്കുന്ന ജീവാമൃതം മാത്രം ആണ് വളപ്രയോഗം. ജൈവ കൃഷി ആയതിനാൽ സദാശിവന്റെ കൃഷിയിടത്തിൽ ഉൽപാദിപ്പിക്കുന്ന പാഷൻ ഫ്രൂട്ടിനു ഉയർന്ന വില ലഭിക്കുന്നുണ്ട്. 

 

വിപണിയിൽ പാഷൻ ഫ്രൂട്ടിനു 50 മുതൽ 70 രൂപ വരെയാണ് വില. എന്നാൽ ജൈവ, രാസ വളങ്ങൾ ഉപയോഗിക്കാതെ ഉൽപാദിപ്പിക്കുന്ന സദാശിവന്റെ കൃഷിയിടത്തിലെ പാഷൻ ഫ്രൂട്ടിനു 150 രൂപ വരെ വില ലഭിക്കുന്നുണ്ട്. മാധ്യമങ്ങളിൽ പരസ്യം നൽകി ആണ് സദാശിവൻ ഉപഭോക്താക്കളെ കണ്ടെത്തുന്നത്. കേരളത്തിൽ എവിടെ വേണമെങ്കിലും പാഷൻ ഫ്രൂട്ട് എത്തിച്ചു നൽകാൻ സദാശിവൻ തയാറാണ്. 

 

ആഴ്ചയിൽ 2 തവണ വിളവെടുപ്പ് നടത്തും. പരിപാലനം ലളിതമായതു കൊണ്ട് തൊഴിലാളികളുടെ ആവശ്യം വരുന്നില്ല എന്നതും  പാഷൻ ഫ്രൂട്ട് കൃഷിയുടെ മേൻമയാണ് എന്ന് സദാശിവൻ പറയുന്നു.  പാഷൻ ഫ്രൂട്ടിൽ നിന്ന് മൂല്യ വർധിത ഉൽപന്നങ്ങൾ നിർമിച്ച് വിപണിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് സദാശിവൻ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com