ADVERTISEMENT

ശാസ്ത്രീയ സമ്മിശ്ര കാർപ്പ് കൃഷി: ജലനിരപ്പ് ഒരു മീറ്ററിനു മുകളിലുള്ള കുളമോ ടാങ്കോ ഉപയോഗിക്കാം. 10 സെന്റ് എങ്കിലും വിസ്തീർണം വേണം. പൊതുകുളങ്ങളിൽ വളർത്താനും സഹായം. ഒരു ഹെക്ടർ യൂണിറ്റ് നിർമിക്കാൻ 2.5 ലക്ഷം രൂപയോളം ചെലവാകും. പുതിയ യൂണിറ്റിന് ഹെക്ടറിന് ഒരു ലക്ഷം രൂപയും പഴയ യൂണിറ്റുകൾക്ക് 50,000 രൂപയും സഹായം.

 

ജലോപരിതലത്തിൽനിന്നു ശ്വസിക്കുന്ന മൽസ്യയിനങ്ങളുടെ കൃഷി: കാരി, മുഷി തുടങ്ങിയ ഇനങ്ങളുടെ കൃഷി ജൈവ സുരക്ഷ ഏർപ്പെടുത്തിയ കുളങ്ങളിലും കോൺക്രീറ്റ് ടാങ്കുകളിലും ചെയ്യാം. കുറഞ്ഞത് 25 സെന്റ് വേണം. ഒരു ഹെക്ടർ വിസ്തൃതിയുള്ള ഒരു യൂണിറ്റിനു 10.8 ലക്ഷം രൂപ ചെലവു പ്രതീക്ഷിക്കുന്നു. പുതുയൂണിറ്റുകൾക്കു ഹെക്ടർ ഒന്നിനു 4.32 ലക്ഷം രൂപ, പഴയതിന് 2.16 ലക്ഷം രൂപ സഹായം.

 

ജൈവ സുരക്ഷ ഏർപ്പെടുത്തിയ കുളങ്ങളിലെ നൈൽ തിലാപ്പിയ കൃഷി: ജനിതകമാറ്റം വരുത്തിയ ആൺ തിലാപ്പിയകൾ മറ്റു നാടൻ മൽസ്യസമ്പത്തുമായി ഇടകലരാതിരിക്കാനുള്ള നിശ്ചിത മാനദണ്ഡങ്ങൾക്ക് അനുസൃതമായി ലൈസൻസും റജിസ്ട്രേഷനും ലഭിച്ച ഫാമുകളിൽ നടത്താം. 50 സെന്റ് എങ്കിലും വിസ്തൃതിയുള്ള കുളങ്ങളിൽ നൈൽ തിലാപ്പിയ വളർത്തുന്നതിന് ഹെക്ടറിന് 12 ലക്ഷം രൂപ ചെലവുവരും. ഇതിന്റെ 40 ശതമാനം, ഹെക്ടറിനു പരമാവധി 4.8 ലക്ഷം രൂപയും പഴയ യൂണിറ്റുകൾക്കു 2.4 ലക്ഷം രൂപയും സഹായം.

 

റീസർക്കുലേറ്ററി അക്വാകൾച്ചർ സംവിധാനത്തിൽ ഗിഫ്റ്റ് തിലാപ്പിയ കൃഷി: 40 ഘനമീറ്ററിൽ ജൈവ സുരക്ഷ ഏർപ്പെടുത്തിയ റീസർക്കുലേറ്ററി അക്വാകൾച്ചർ സംവിധാനത്തിന്റെ ഒരു യൂണിറ്റിന് 6 ലക്ഷം രൂപ നിർമാണച്ചെലവ് പ്രതീക്ഷിക്കാം. ഇതിന്റെ 40 ശതമാനം, പരമാവധി 2.4 ലക്ഷം രൂപയാണ് ധനസഹായം.

 

ഒരു നെല്ലും ഒരു മീനും കൃഷി: 100 ഹെക്ടർ പാടശേഖരത്തിൽ ഇതിന് 20 ലക്ഷം രൂപ ചെലവു വരും. ഇതിന്റെ 40 ശതമാനം, ഹെക്ടറിന് പരമാവധി 8000 രൂപ നിരക്കി‍ൽ 100 ഹെക്ടറിന് 8 ലക്ഷം രൂപ സഹായം. 

 

കാരച്ചെമ്മീൻ കൃഷി: കുറഞ്ഞത് 0.4 ഹെക്ടർ ആണ് ഒരു യൂണിറ്റ്. യൂണിറ്റൊന്നിന് 6.5 ലക്ഷം രൂപ ചെലവു വരും. പുതിയ ഫാമുകൾക്കു ഹെക്ടർ ഒന്നിനു 2.6 ലക്ഷം രൂപയും നിലവിലുള്ളവയ്ക്ക് 1.3 ലക്ഷം രൂപയും സഹായം. 

 

ഓരുജലത്തിലെ ബഹുവർഗ മൽസ്യക്കൃഷി: ഓരുജലത്തില്‍ ഒരു മൽസ്യക്കൃഷി യൂണിറ്റ് ഉണ്ടാക്കാൻ നാലു ലക്ഷം രൂപ ചെലവു വരും. ബഹുവർഗ മൽസ്യക്കൃഷിക്കു പുതിയ യൂണിറ്റിന് 1.6 ലക്ഷം രൂപ സഹായം. പഴയ യൂണിറ്റിന് 80,000 രൂപയും. കുറഞ്ഞത് 50 സെന്റില്‍ കൃഷിയിറക്കണം.

 

aquaculture1

ഓരുജല കൂടുകൃഷി: മുളങ്കമ്പുകൾ, പിവിസി പൈപ്പുകൾ, ജിഐ ചട്ടങ്ങൾ എന്നിവ ഉപയോഗിച്ച് നടത്താം. 2.5 x 2.5 x 2 മീ./ 2 x 2 x 1.5 മീ. അളവിലുള്ള 10 കൂടുകൾ അടങ്ങിയതാണ് ഒരു യൂണിറ്റ്. മൂന്നു ലക്ഷം രൂപ ചെലവു വരും. ഇതില്‍ 1.2 ലക്ഷം സഹായം. പഴയ യൂണിറ്റുകൾക്ക് 60,000 രൂപയും നൽകും. 

 

ജൈവസുരക്ഷിത കുളങ്ങളിൽ അസംവാള: ജൈവ സുരക്ഷിത കുളങ്ങളിൽ അസംവാള വളര്‍ത്തുന്നതിന് യൂണിറ്റ് ഒന്നിന് (ഒരു ഹെക്ടർ) 7.2 ലക്ഷം രൂപ സഹായം. പഴയ യൂണിറ്റുകൾക്ക് 3.6 ലക്ഷം രൂപയും സഹായം. 25 സെന്റ് എങ്കിലും വേണം. 

 

വെള്ളക്കെട്ടുകളിൽ കൂടുമൽസ്യക്കൃഷി: ക്വാറി, തുറന്ന കൃഷിയിടങ്ങൾ, മറ്റു ശുദ്ധജല വെള്ളക്കെട്ടുകളിൽ ഗിഫ്റ്റ് തിലാപ്പിയ, ആസാം വാള എന്നിവ കൃഷി ചെയ്യാം. കുറഞ്ഞതു 4 മീറ്റര്‍ ആഴം വേണം. ജിഐ പൈപ്പ്കൊണ്ട് ഉണ്ടാക്കിയ 4 x 3 x 2.5മീ. ഒഴുകി നടക്കുന്ന കൂടാണ് യോജ്യം. 2 കൂടുകളുള്ള ഒരു യൂണിറ്റിനു 3 ലക്ഷം രൂപയാണു ചെലവ്. പുതിയ യൂണിറ്റിന് 1.2 ലക്ഷം രൂപയും പഴയ യൂണിറ്റിന് 60,000 രൂപയും സഹായം.

 

ഞണ്ടു വളർത്തൽ/ കൊഴുപ്പിക്കൽ: തീരപ്രദേശങ്ങളിൽ ഞണ്ടു വളർത്തൽ/ ഞണ്ടു കൊഴുപ്പിക്കൽ യൂണിറ്റുകൾ തുടങ്ങാൻ സഹായം. ഒരു ഹെക്ടർ വിസ്തൃതിയുള്ള ഒരു യൂണിറ്റിന് 3.8 ലക്ഷം രൂപയും പഴയ യൂണിറ്റിന് 1.9 ലക്ഷം രൂപയും സഹായം. 

 

ജൈവരീതിയിൽ കാരച്ചെമ്മീൻ കൃഷി: തിരഞ്ഞെടുത്ത പാടശേഖരങ്ങളിൽ ജൈവ രീതിയിൽ കാരച്ചെമ്മീൻ കൃഷി ചെയ്യുന്നതിന് ഹെക്ടറിന് 60,000 രൂപ നിരക്കിൽ സഹായം. 

 

‘ചിപ്പി ഫാം’ യൂണിറ്റുകൾ: തിരഞ്ഞെടുത്ത കായൽപ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും ചിപ്പിഫാം യൂണിറ്റ് തുടങ്ങാൻ സഹായം. പുതിയ യൂണിറ്റുകൾക്ക് 6000 രൂപയും പഴയ യൂണിറ്റുകൾക്ക് 3000 രൂപയും സഹായം.

 

ഒരു നെല്ലും ഒരു ചെമ്മീനും: പൊക്കാളി, കയ്പ്പാട് നിലങ്ങളിൽ കുറഞ്ഞത് 100 സെന്റിൽ ഒരു നെല്ല്, ഒരു കാരച്ചെമ്മീൻ കൃഷി ചെയ്യുന്നതിനു സഹായം. ഒരു ഹെക്ടറിലേക്കു കാരച്ചെമ്മീൻ കുഞ്ഞുങ്ങളെ വാങ്ങുന്നതിനു 12,000 രൂപ സഹായം. 

 

ഓരുജലാശയങ്ങളിൽ മൽസ്യക്കുഞ്ഞുങ്ങൾ: ശാസ്ത്രീയരീതികൾ അവലംബിക്കാൻ സാധിക്കാത്ത ഓരുജലാശയങ്ങളിൽ പൂമീൻ, തിരുത, കരിമീൻ എന്നിവയുടെ മൽസ്യക്കു‍ഞ്ഞുങ്ങളെ നിക്ഷേപിക്കാൻ സഹായം. ഒരു സെന്റ് എങ്കിലും വേണം. പൊതു, സ്വകാര്യ ഉടമകൾക്ക് അപേക്ഷിക്കാം. മൽസ്യക്കുഞ്ഞുങ്ങളെ വാങ്ങാൻ ഹെക്ടറിനു 12,000 രൂപ നിരക്കിൽ സഹായം. 

 

അടുക്കളക്കുളങ്ങളിൽ കരിമീൻ വിത്തുൽപാദനം: ചെറുകിട അടുക്കളക്കുളങ്ങളിൽ കരിമീൻ വിത്തുൽപാദനം. 4 x 2 x 1 മീറ്റർ വലുപ്പമുള്ള 2 ടാങ്കുകളടങ്ങിയ ഒരു യൂണിറ്റിന് 20,000 രൂപ സഹായം. 

 

കാർപ്പ് വിത്തുൽപാദന യൂണിറ്റുകൾ: വീട്ടുവളപ്പുകളിലെ ചെറിയ കുളങ്ങളും ചെറിയ പൊതുജലാശയങ്ങളും ഇതിനായി തിരഞ്ഞെടുക്കാം. ഹെക്ടറിനു 2.32 ലക്ഷം രൂപ നൽകും. മൽസ്യവിത്തുകൾ മത്സ്യക്കൃഷി വികസന ഏജൻസി( FFDA) സംഭരിച്ച് കർഷകർക്കു വിതരണം ചെയ്യും. 

 

ഓരുജലാശയങ്ങളിൽ മൽസ്യവിത്തുൽപാദനം: ഉൽപാദിപ്പിക്കുന്ന വിത്തുകൾ FFDA സംഭരിച്ച് കർഷകർക്കു വിതരണം ചെയ്യും. ഹെക്ടറിനു 2.76 ലക്ഷം രൂപ നൽകും. 

 

ശുദ്ധജലാശയങ്ങളിൽ കാർപ്പ് മൽസ്യക്കുഞ്ഞ് നിക്ഷേപം: മൽസ്യക്കുഞ്ഞുങ്ങളെ സൗജന്യമായി നൽകും. പൊതു, സ്വകാര്യ കുളങ്ങളുടെ ഉടമകൾക്ക് അപേക്ഷിക്കാം. കുറഞ്ഞത് ഒരു സെന്റ് വേണം.

 

കൂടുകളിൽ ഓരുജല/ അലങ്കാര മൽസ്യവിത്തുൽപാദന യൂണിറ്റ്: കൂടുകളിൽ ഓരുജല/ അലങ്കാര മൽസ്യവിത്തുൽപാദന യൂണിറ്റുകൾ തുടങ്ങാൻ 1.2 ലക്ഷം രൂപ സഹായം. 

 

മൽസ്യ വകുപ്പിന്റെ ജില്ലാതല ഓഫിസുകൾ 

 

തിരുവനന്തപുരം............................... 0471 2450773 

കൊല്ലം................................................ 0474 2792850 

പത്തനംതിട്ട....................................... 0468 2223134 

ആലപ്പുഴ............................................. 0477 2252367 

കോട്ടയം.............................................. 0481 2566823 

ഇടുക്കി................................................ 0486 9222326 

എറണാകുളം...................................... 0484 2394476

തൃശൂർ................................................  0487 2331132 

മലപ്പുറം............................................... 0494 2666428 

പാലക്കാട്.............................................0491 2815245 

കോഴിക്കോട്........................................0495 2383780 

കണ്ണൂർ...................................................0494 2731081

 വയനാട്.......................................... ...0493 6255214 

കാസർകോട്........................................0467 2202537

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com